ഗാന്ധിനഗർ (ഗുജറാത്ത്): മഹാത്മാഗാന്ധിയുടെ പ്രപൗത്രി നിലംബെൻ പരീഖ് (92) അന്തരിച്ചു. ഇന്നലെ നവസാരിയിലെ വസതിയിലായിരുന്നു അന്ത്യം. മുത്തച്ഛൻ ഹരിലാലുമായുള്ള മഹാത്മാഗാന്ധിയുടെ ബന്ധത്തെക്കുറിച്ച് എഴുതിയ പുസ്തകത്തിലൂടെയാണ് നിലംബെൻ പരീഖ് പ്രശസ്തയാകുന്നത്. ആദിവാസി സ്ത്രീകളുടെ ഉന്നമനത്തിനായി 'ദക്ഷിണപാത' എന്ന സംഘടന നിലംബെൻ സ്ഥാപിച്ചിരുന്നു.
പിന്നാക്ക വിഭാഗങ്ങൾക്ക് വിദ്യാഭ്യാസം നൽകുകയും തൊഴിൽ പരിശീലനം നൽകുകയുമായിരുന്നു ലക്ഷ്യം. ഹരിലാൽ ഗാന്ധിയുടെയും ഭാര്യ ഗുലാബിന്റെയും അഞ്ച് മക്കളിൽ മൂത്തവളായ റാമി ബെന്നിന്റെ മകളായിരുന്നു നിലംബെൻ പരീഖ്. പരേതനായ യോഗേന്ദ്രഭായിയാണ് ഭർത്താവ്. മകൻ സമീർ പരീഖ്. മകനാണ് മരണവാർത്ത അറിയിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |