കേരളകൗമുദി പത്തനംതിട്ട യൂണിറ്റ് ആസ്ഥാനമന്ദിരം ഉദ്ഘാടനം ചെയ്‌തു
പത്തനംതിട്ട: അവഗണിക്കപ്പെട്ട പിന്നാക്ക വിഭാഗക്കാരുടെ ശബ്ദമായി മാറിയ പത്രമാണ് കേരളകൗമുദിയെന്ന് ഗോവ ഗവർണർ പി.എസ്.ശ്രീധരൻപിള്ള പറഞ്ഞു. കേരളകൗമുദി പത്തനംതിട്ട യൂണിറ്റിന്റെ സ്വന്തം ആസ്ഥാനമന്ദിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആശയപരമായി എതിർപ്പുള്ളവർക്കും കേരളകൗമുദി പ്രത്യേകസ്ഥാനം നൽകിവരുന്നു. ജനാധിപത്യത്തിന്റെ നന്മയാണത്. എതിർക്കുന്നവരെയും സ്വാംശീകരിക്കുന്നതാണ് ജനാധിപത്യമെന്നും അദ്ദേഹം പറഞ്ഞു.
കേരളകൗമുദി നീതിയുടെ പക്ഷത്ത്:
വെള്ളാപ്പള്ളി നടേശൻ
സാമൂഹ്യനീതിക്കും സമത്വത്തിനും വേണ്ടിയാണ് കേരളകൗമുദി നിലകൊള്ളുന്നതെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. പത്തനംതിട്ട യൂണിറ്റിന്റെ ആസ്ഥാനമന്ദിര സമർപ്പണം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളകൗമുദിയിലൂടെയാണ് താൻ അറിയപ്പെട്ടത്. തനിക്കെതിരെ ഉണ്ടായ അപവാദ പ്രചാരണങ്ങളെ നേരിടാൻ കേരളകൗമുദി നൽകിയ ധാർമ്മിക പിന്തുണ ഉൾക്കരുത്തായെന്നും അദ്ദേഹം വ്യക്തമാക്കി.
കേരളകൗമുദി റസിഡന്റ് എഡിറ്റർ എസ്.രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. നഗരസഭ ചെയർമാൻ അഡ്വ.ടി.സക്കീർ ഹുസൈൻ കേരളകൗമുദി റോഡ് നാമകരണ പ്രഖ്യാപനം നടത്തി. ധനലക്ഷ്മി ബാങ്ക് ചെയർമാൻ കലഞ്ഞൂർ മധു, എസ്.എൻ.ഡി.പി യോഗം പത്തനംതിട്ട യൂണിയൻ സെക്രട്ടറി ഡി.അനിൽകുമാർ, അടൂർ യൂണിയൻ കൺവീനർ അഡ്വ. മണ്ണടി മോഹനൻ, പന്തളം യൂണിയൻ സെക്രട്ടറി ഡോ.എ.വി.ആനന്ദരാജ്, കോഴഞ്ചേരി യൂണിയൻ പ്രസിഡന്റ് കെ.മോഹൻബാബു, തിരുവല്ല യൂണിയൻ സെക്രട്ടറി അനിൽ ഉഴത്തിൽ എന്നിവർ സംസാരിച്ചു.
തിരുവല്ല വിജയ ഇന്റർനാഷണൽ കൺവെൻഷൻ സെന്റർ മാനേജിംഗ് ഡയറക്ടർ കെ.പി.വിജയൻ, രവീന്ദ്ര റോക്സ് മാനേജിംഗ് ഡയറക്ടർ രവീന്ദ്രൻ എഴുമറ്റൂർ, കൊല്ലാട് ബിജുശാന്തി, ചങ്ങനാശേരി ഗുരുവരം ജുവലറി മാനേജിംഗ് ഡയറക്ടർ ആർ.രാജേഷ്, ജയകേരള സ്കൂൾ ഒഫ് പെർഫോമിംഗ് ആർട്സ് സ്ഥാപകയും നടിയുമായ ശാലുമേനോൻ, അച്ചൻസ് ആയുർവേദ ട്രീറ്റ്മെന്റ് സെന്റർ സി.ഇ.ഒ വിനോദ് പുലിപ്ര, ആറന്മുള ഹാന്റിക്രാഫ്റ്റ് മാനേജർ ആർ.മുരുകൻ, കാഥികൻ നിരണം രാജൻ, ഐ.സി.സി.എസ്.എൽ അഡ്വൈസറി ഓഫീസർ ടി.ശ്യാം, എസ്.എൻ ഗൈഡ് പോയിന്റ് മാനേജിംഗ് ഡയറക്ടർ കെ.മോഹനൻ എന്നിവരെ പി.എസ്.ശ്രീധരൻപിള്ള ഉപഹാരം നൽകി ആദരിച്ചു.
കേരളകൗമുദി പത്തനംതിട്ട യൂണിറ്റ് ചീഫ് ബി.എൽ.അഭിലാഷ് സ്വാഗതവും ബ്യൂറോ ചീഫ് എം.ബിജുമോഹൻ നന്ദിയും പറയും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |