മലയാളിത്തം നിറഞ്ഞ കഥാപാത്രങ്ങളിലും മോഡേൺ വേഷങ്ങളിലും ഒരേ പോലെ തിളങ്ങുന്ന നടിയാണ് അനുശ്രീ. സോഷ്യൽ മീഡിയയിൽ സജീവമായ നടിയുടെ ഫോട്ടോകളും വീഡിയോകളും എപ്പോഴും വെെറലാണ്. ഇപ്പോഴിതാ അനുശ്രീയുടെ പുതിയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വെെറലാകുന്നത്. കല്യാണപ്പെണ്ണിനെ പോലെ അണിഞ്ഞൊരുങ്ങിയാണ് താരം എത്തിയിരിക്കുന്നത്. പേസ്റ്റൽ കളർ സാരിയിൽ ഹെവി ഹാൻഡ് വർക്ക് ബ്ലൗസും എമറൾസ് വർക്ക് വരുന്ന എത്തനിക് ആഭരണങ്ങളുമാണ് അനുശ്രീ ധരിച്ചിരിക്കുന്നത്.
ന്യൂഡ് ഷെയ്ഡ് മേക്കപ്പും സ്ലീക്ക് ബൺ ഹെയർ സ്റ്റെെയിലിനുമൊപ്പം മുല്ലപ്പൂവും ചൂടിയിട്ടുണ്ട്. ഈ ലുക്ക് സൃഷ്ടിക്കാൻ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും നന്ദിയും നടി കുറിപ്പിൽ പറഞ്ഞിട്ടുണ്ട്. മേക്കപ്പും മുടിയും സ്റ്റെെലിംഗും ചെയ്തിരിക്കുന്നത് സജിതും സുജിത്തുമാണ്. ചിത്രങ്ങൾ പങ്കുവച്ചതിന് പിന്നാലെ നിരവധി പേരാണ് ലെെക്കും കമന്റുമായി രംഗത്തെത്തുന്നത്. 'നന്നായിട്ടുണ്ട്', 'കൊള്ളാം ശരിക്കും ഒരു കല്യാണപ്പെണ്ണിനെ പോലെ', 'സൂപ്പർ' തുടങ്ങി നിരവധി കമന്റുകളാണ് വരുന്നത്.
2012ൽ റിലീസായ ലാൽജോസ് സംവിധാനം ചെയ്ത 'ഡയമണ്ട് നെക്ലെയ്സ്' ആണ് അനുശ്രീയുടെ ആദ്യസിനിമ. ചന്ദ്രേട്ടൻ എവിടെയാ, മഹേഷിന്റെ പ്രതികാരം, പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും, കഥ ഇന്നുവരെ, ഇതിഹാസം തുടങ്ങിയ നിരവധി സിനിമകളിൽ അനുശ്രീ അഭിനയിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |