SignIn
Kerala Kaumudi Online
Thursday, 05 December 2024 12.17 AM IST

1250 ദിർഹം ശമ്പളത്തിൽ യു എ ഇയിൽ ജോലി, വിസയും താമസവും സൗജന്യം, വാക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കാം

Increase Font Size Decrease Font Size Print Page
d

തിരുവനന്തപുരം : കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് വഴി യു.എ.ഇയിലേക്ക് റിക്രൂട്ട്‌മെന്റ്. ഓട്ടോകാ‌ഡ് ഡ്രാഫ്ട്‌സ്മാൻ (ഇലക്ട്രിക്കൽ)​ ഒഴിവുകളിലേക്ക് 2024 നവംബർ 5ന് വാക് ഇൻ ഇന്റർവ്യൂ നടത്തുന്നു. ഇലക്ട്രിക്കൽ എൻജിനീയറിംഗിൽ ഐ.ടി.ഐ അഥവാ ഡിപ്ലോമയും Autocad, RIVET എന്നിവയിൽ ട്രെയിനിംഗും ഉള്ളവർക്ക് പങ്കെടുക്കാം. 21 വയസാണ് കുറഞ്ഞ പ്രായപരിധി. 1250 ദിർഹമാണ് ശമ്പളം. ഓവർടൈം അലവൻസും ലഭിക്കും. താമസ സൗകര്യം,​ വിസ,​ മെഡിക്കൽ ഇൻഷ്വറൻസ് എന്നിവ സൗജന്യമായിരിക്കും. താത്പര്യമുള്ളവർ ബയോഡാറ്റ,​ പാസ്‌പോർട്ട്,​ വിദ്യാഭ്യാസ യോഗ്യതയുടെ സർട്ടിഫിക്കറ്റുകൾ എന്നിവ സഹിതം 2024 നവംബർ 6ന് രാവിലെ 11ന് ODEPC Training centre, Floor 4, Tower 1, Inkel Business Park (Near TELK), Angamaly എന്ന വിലാസത്തിൽ നേരിട്ട് ഹാജരാകേണ്ടതാണ്‌. വിശദവിവരങ്ങൾക്ക് www.odepc.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദ‌ർശിക്കുക. ഫോൺ -0471-2329440/41/42/43/45; Mob: 77364 96574.

ഒഡെപെക്കിനു മറ്റു ശാഖകളോ ഏജൻറ്റുമാരോ ഇല്ല. ഈ റിക്രൂട്ട്മെൻറിന് സർക്കാർ അംഗീകൃത സർവീസ് ചാർജ് ബാധകമാണെന്ന് അധികൃതർ അറിയിച്ചു.

TAGS: CAREER, GULF, GULF JOB, UAE, ODEPEC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN INFO+
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.