സി.പി.എം സംസ്ഥാന കമ്മറ്റി അംഗം പി. ജയരാജന്റെ 'കേരളം മുസ്ലിം രാഷ്ട്രീയം രാഷ്ട്രീയ ഇസ്ലാം' എന്ന പുസ്തകം രാഷ്ട്രീയ കേരളത്തിൽ ആകെ ചർച്ചയായി. പുസ്തകം കത്തിക്കുന്ന തരത്തിലേക്ക് പ്രതിഷേധങ്ങളും ഉയർന്നു. ഈ പശ്ചാത്തലത്തിൽ പി. ജയരാജനുമായി സംഭാഷണം
സി.പി.എം നേതാക്കളുമായും ഇതര രാഷ്ട്രീയക്കാരുമായും ചർച്ച ചെയ്തതിനൊപ്പം ജമാഅത്തെ ഇസ്ളാമിയുടെ നേതാവുമായും പുസ്തക രചനയ്ക്കായി ചർച്ച നടത്തിയതായി പി. ജയരാജൻ. ജമാഅത്തെ ഇസ്ളാമിയുടെ നേതാവും കുറെ പുസ്തകങ്ങൾ വായിക്കാനായി തന്നിട്ടുണ്ട്. പുസ്തകം ഒരു നൂറ്റാണ്ട് കാലത്തെ മുസ്ലിം വിഭാഗങ്ങൾക്കിടയിലെ ചലനങ്ങളാണ്. അതിൽ രാഷ്ട്രീയത്തിനാണ് താൻ പ്രധാന്യം കൊടുത്തിരിക്കുന്നതെന്നും ജയരാജൻ പറഞ്ഞു.
പുസ്തകത്തെക്കുറിച്ച് വിമർശനം ഉയർന്നിട്ടുണ്ടല്ലോ?
ആനയെ കാണാത്തവർ കണ്ണടച്ചിട്ട് തൊട്ട് നോക്കുക. ആനയുടെ ചെവി തൊട്ടിട്ട് അത് മുറം പോലെയെന്ന് പറയുക. അങ്ങനെയുള്ള തെറ്റിദ്ധാരണയുടെ പേരിലാണ് പ്രതിഷേധങ്ങൾ. പുസ്തകത്തിൽ അബ്ദുൾ നാസർ മഅ്ദനിയെക്കുറിച്ച് കൃത്യമായി വിലയിരുത്തിയിട്ടുണ്ട്. അത് ചരിത്രമാണ്. ലീഗിന്റെ മുൻ സംസ്ഥാന പ്രസിഡന്റ് മഅ്ദനിയെക്കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് ഞാൻ പറഞ്ഞത്. പുതിയ കണ്ടുപ്പിടുത്തമല്ല.
2008ൽ സംഘർഷങ്ങളുടെ രാഷ്ട്രീയം എന്ന പേരിൽ ഞാൻ പുസ്തകം എഴുതിയിട്ടുണ്ട്. ആർ.എസ്.എസ് നടത്തുന്ന നുഴഞ്ഞ് കയറ്റത്തെക്കുറിച്ചാണ് പറയുന്നത്. അതിൽ പൂന്തുറയിൽ നടന്ന വർഗ്ഗീയ കലാപം. ഒരു ഭാഗത്ത് ആർ.എസ്.എസ് മറുഭാഗത്ത് ഐ.എസ്.എസും. മഅ്ദനിയാണല്ലോ ഐ.എസ്.എസ് രൂപീകരിച്ചത്. അക്കാര്യത്തിൽ പ്രതിഷേധക്കാർക്ക് പോലും തർക്കമില്ല. അന്ന് മഅ്ദനിയുടെ പ്രസംഗമുണ്ടാക്കിയ വികാരം പ്രശ്നങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. കോയമ്പത്തൂർ സ്പോടനകേസിൽ വിചാരണ കൂടാതെ ദീർഘകാലം തടവിലിട്ടിട്ടുണ്ട്. അതോടെയാണ് ഇദ്ദേഹത്തിൽ മാറ്റമുണ്ടായത്. നിലപാടുകളിലെ മാറ്റം സംബന്ധിച്ച് ഈ പുസ്തകത്തിൽ ഞാൻ പറയുന്നുണ്ട്. മഅ്ദനിയുടെ രാഷ്ട്രീയ ജീവിതത്തിൽ രണ്ട് ഭാഗമുണ്ടെന്നാണ് ഞാൻ പറയുന്നത്. അതാണ് പുസ്തകം വായിച്ചിട്ട് അഭിപ്രായം പറയണമെന്ന് പറയുന്നത്.
എന്താണ് താങ്കൾ പറയാൻ ആഗ്രഹിക്കുന്നത്?
മുസ്ളിം രാഷ്ട്രീയവും,രാഷ്ട്രീയ ഇസ്ളാമും രണ്ടും രണ്ടാണെന്നാണ് പറയുന്നത്. ഇസ്ളാമിക രാഷ്ട്രീയത്തിന്റെ ഭാഗമായി യഥാർത്ഥത്തിൽ മുസ്ലിം രാഷ്ട്രീയം പിന്തുടരുന്ന പാർട്ടിയാണ് മുസ്ലിം ലീഗ്. ജോസഫ് മാഷിന്റെ കൈവെട്ട് കേസിനെ തുടർന്ന് ഇതിലൊരു മാറ്റം വരുത്താൻ ലീഗ് ആഗ്രഹിച്ചിരുന്നു. അതിനുശേഷം ജമാഅത്തെ ഇസ്ളാമി ഒഴികയുള്ളവരുടെ ഒരു മീറ്റിംഗ് വിളിച്ചിരുന്നു. തീവ്രവാദ ആശയങ്ങൾ പ്രചരിപ്പിക്കുന്നു എന്നതിന്റെ പേരിൽ തങ്ങളെ ഒഴിവാക്കിയതിനാൽ നിങ്ങൾ നടത്തിയതൊക്കെ ഞങ്ങൾ പറയും എന്ന് ജമാഅത്തെ ഇസ്ളാമി പറഞ്ഞു. പിന്നീട് ജമാഅത്തെ തയ്യാറാക്കിയ കോട്ടക്കൽ കഷായം ലീഗിനെ കൊണ്ട് കുടിപ്പിക്കുകയാണ്. ചെറിയ കുട്ടികളെ കൈപ്പുള്ള കഷായം കുടിപ്പിക്കുന്നത് ബലമായി പിടിച്ച് വച്ചിട്ടാണ്. അതുപോലെയാണ് ലീഗിനെക്കൊണ്ട് ജമാഅത്തെ തയ്യാറാക്കിയ കഷായം കുടിപ്പിക്കുന്നത്. അതാണ് ഇപ്പോഴും തുടരുന്നത്.
പുസ്തകത്തിലെ അഭിപ്രായങ്ങൾ താങ്കളുടെത് മാത്രമെന്നാണ് മുഖ്യന്ത്രി പറഞ്ഞത്. എന്താണ് അതെക്കുറിച്ച്?
പിന്നെ പറയാം...
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |