വടക്കഞ്ചേരി: ദേശീയ ആയുർവേദ ദിനത്തിൽ കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് ആലത്തൂർ ബ്ലോക്ക് കമ്മിറ്റി വടക്കഞ്ചേരി ആയുർവേദ ആശുപത്രി പരിസരം ശുചീകരിച്ചു. ചീഫ് മെഡിക്കൽ ഓഫീസർ ഡോ. കെ.കെ.സന്തോഷ് ഉദ്ഘാടനം ചെയ്തു. യൂണിയൻ ബ്ലോക്ക് പ്രസിഡന്റ് വി.വി.മുരുകൻ കുട്ടി അദ്ധ്യക്ഷനായി. ജില്ലാ ജോയിന്റ് സെക്രട്ടറി കെ.വിജയകുമാരി, സംസ്ഥാന കൗൺസിൽ അംഗങ്ങളായ സി.എം.വർഗീസ്, എം.വി.അപ്പുണ്ണി നായർ, ജില്ലാ കമ്മിറ്റി അംഗങ്ങളായ എം.വേലപ്പൻ, പി.ഹരിദാസൻ, ബ്ലോക്ക് വൈസ് പ്രസിഡന്റ് കെ.ചന്ദ്രൻ, കെ.ശ്രീധരൻ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |