തൊടുപുഴ: സുഹൃത്തുക്കൾ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തെ തുടർന്നുണ്ടായ കത്തിക്കുത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. ആലക്കോട് ചവർണ കോളാപ്പിള്ളിൽ അഖിൽ ജയൻ, സുഹൃത്ത് ജിബിൻ എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ കുത്തിയ വെള്ളിലാംചോട്ടിൽ ഫൈസൽ മൈതീന് വേണ്ടി പൊലീസ് അന്വേഷണം ആരംഭിച്ചു. ആലക്കോട് ചവർണയിൽ ഇന്നലെ വൈകിട്ടായിരുന്നു സംഭവം. മൂന്നു പേരും സംഘം ചേർന്ന് മദ്യപിക്കുന്നതിനിടെ ബാക്കിയുണ്ടായിരുന്ന മദ്യം ഫൈസൽ കൊണ്ടു പോകാൻ ശ്രമിച്ചതാണ് വാക്കേറ്റത്തിനിടയാക്കിയത്. തുടർന്ന് ഓട്ടോയിലുണ്ടായിരുന്ന മീൻ വെട്ടാനുപയോഗിക്കുന്ന കത്തി കൊണ്ട് ഫൈസൽ ഇവരെ ആക്രമിക്കുകയായിരുന്നു. പുറത്ത് ആഴത്തിൽ കുത്തേറ്റ അഖിലിനെ ആദ്യം തൊടുപുഴ ജില്ലാ ആശുപത്രിയിലും പിന്നീട് കോലഞ്ചേരി മെഡിക്കൽ മിഷൻ ആശുപത്രിയിലും പ്രവേശിപ്പിച്ചു. പരിക്കേറ്റ ജിബിൻ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. തൊടുപുഴ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |