ഉറുമ്പ്, പാറ്റ, പല്ലി തുടങ്ങിയവയുടെ ശല്യമില്ലാത്ത വീടുകൾ കുറവായിരിക്കും. അടുക്കള, ഡൈനിംഗ് റൂം തുടങ്ങി കിടപ്പുമുറിയിൽ വരെ ഇവയെത്തുന്നു. പാറ്റയൊക്കെ ഭക്ഷണങ്ങളിൽ വീഴുകയും അത് അറിയാതെ കഴിക്കുകയും ചെയ്താൽ പല ആരോഗ്യ പ്രശ്നങ്ങളും വരികയും ചെയ്യും.
എന്തുകൊണ്ടാണ് ഈ ജീവികൾ വീട്ടിലേക്ക് വരുന്നതെന്നാണ് ആദ്യം തിരിച്ചറിയേണ്ടത്. ഒരു പരിധിവരെ വൃത്തിയില്ലായ്‌മയാണ് കാരണമെന്ന് പറയാം. ഭക്ഷണ അവശിഷ്ടങ്ങൾ വലിച്ചെറിയുന്നതാണ് ഉറുമ്പും പാറ്റയുമൊക്കെ വീട്ടിലേക്ക് വരാനുള്ള മുഖ്യ കാരണം.
ചോക്ക് ഉപയോഗിച്ച് ഇവയെ തുരത്താനാണ് പലരും ശ്രമിക്കാറ്. എന്നാൽ വീട്ടിൽ കുട്ടികളും മറ്റും ഉണ്ടെങ്കിൽ ഈ മാർഗം സുരക്ഷിതമല്ല. ഇതല്ലാതെ വീട്ടിൽ നിന്ന് ഈ ജീവികളെ അകറ്റാനൊരു മിശ്രിതം ഉണ്ടാക്കിയാൽ മതി. എന്താണെന്നല്ലേ? ഡെറ്റോൾ, ബേക്കിംഗ് പൗഡർ, ചെറുനാരങ്ങ എന്നിവ ഉപയോഗിച്ചാണ് ഈ മിശ്രിതം തയ്യാറാക്കേണ്ടത്,
തയ്യാറാക്കുന്ന വിധം
ഒരു പാത്രത്തിൽ കുറച്ച് ഡെറ്റോൾ ഒഴിക്കുക. ഇതിലേക്ക് ബേക്കിംഗ് സോഡയും ചെറുനാരങ്ങയും ചേർത്ത് നന്നായി യോജിപ്പിക്കുക. ശേഷം കുറച്ച് ഇളം ചൂടുവെള്ളം ഒഴിച്ചുകൊടുക്കുക. നന്നായി ഇളക്കുക. ഇനി ഇതൊരു സ്‌പ്രേ ബോട്ടിലിൽ ഒഴിച്ചുകൊടുക്കാം.
ഉറുമ്പിനെയും പാറ്റയേയുമൊക്കെ കൂടുതലായി കാണുന്നയിടങ്ങളിൽ സ്‌പ്രേ ചെയ്തുകൊടുക്കാം. ഇവയുടെയൊക്കെ ശല്യം തീരും. എന്നിരുന്നാലും ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കുക, വീട് വൃത്തിയായി സൂക്ഷിക്കണം. അല്ലാത്തപക്ഷം ഇവ വീണ്ടും വരാൻ സാദ്ധ്യതയുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |