തിരുവനന്തപുരം: എസ്.എസ്.എൽ.സി പരീക്ഷ 2025 മാർച്ച് മൂന്ന് മുതൽ 26 വരെ നടക്കുമെന്ന് മന്ത്രി വി.ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ അറിയിച്ചു. എസ്.എസ്.എൽ.സി മോഡൽപരീക്ഷ ഫെബ്രുവരി 17ന് ആരംഭിച്ച് 21ന് അവസാനിക്കും. ജനുവരി 20 മുതൽ 30 വരെ ഐ.ടി മോഡൽ പരീക്ഷയും ഫെബ്രുവരി ഒന്ന് മുതൽ 14 വരെ ഐ.ടി പൊതുപരീക്ഷയും നടത്തും.
മൂല്യനിർണയ ക്യാമ്പുകൾ ഏപ്രിൽ എട്ടിനാരംഭിച്ച് 28ന് അവസാനിക്കും. 72 ക്യാമ്പുകളിലാണ് മൂല്യനിർണയം. മേയ് മൂന്നാം വാരത്തിനുള്ളിൽ പരീക്ഷാഫലം പ്രഖ്യാപിക്കും.
എസ്.എസ്.എൽ.സി
ടൈം ടേബിൾ
മാർച്ച് 3 - ഒന്നാംഭാഷ പാർട്ട് 1 മലയാളം/തമിഴ്/കന്നട/ഉറുദു/ഗുജറാത്തി/അഡിഷണൽ ഇംഗ്ലിഷ്/അഡിഷണൽ ഹിന്ദി/സംസ്‌കൃതം (അക്കാഡമിക്)/ സംസ്‌കൃതം ഓറിയന്റൽ ഒന്നാം പേപ്പർ (സംസ്‌കൃതം സ്‌കൂളുകൾക്ക്) അറബിക് (അക്കാഡമിക്)/അറബിക് ഓറിയന്റൽ ഒന്നാം പേപ്പർ (അറബിക് സ്കൂളുകൾക്ക്) (രാവിലെ 9.30 മുതൽ 11.15 വരെ )
5 - രണ്ടാം ഭാഷ ഇംഗ്ലീഷ് (09.30 - 12.15)
7- ഒന്നാംഭാഷ പാർട്ട് 2 മലയാളം/തമിഴ്/കന്നട/ സ്‌പെഷ്യൽ ഇംഗ്ലീഷ്/ ഫിഷറീസ് സയൻസ് (ഫിഷറീസ് ടെക്നിക്കൽ സ്‌കൂളുകൾക്ക്) / അറബിക് ഓറിയന്റൽ രണ്ടാം പേപ്പർ (അറബിക് സ്‌കൂളുകൾക്ക്) / സംസ്‌കൃതം ഓറിയന്റൽ രണ്ടാം പേപ്പർ (സംസ്‌കൃതം സ്‌കൂളുകൾക്ക്) ( 9.30 - 11.15 )
10 - സോഷ്യൽ സയൻസ് (9.30 - 12.15)
17- ഗണിതശാസ്ത്രം ( 9.30 - 12.15)
19 മൂന്നാംഭാഷ ഹിന്ദി/ജനറൽ നോളജ് (9.30 - 11.15 )
21 - ഊർജ്ജതന്ത്രം ( 9.30 - 11.15)
24 - രസതന്ത്രം (9.30 - 11.15)
മാർച്ച് 26 - ജീവശാസ്ത്രം (9.30 - 11.15)
പത്താംതരത്തിൽ മൊത്തം പ്രവേശനം നേടിയ കുട്ടികളുടെ എണ്ണം 428953 ആണ്. രജിസ്‌ട്രേഷൻ പൂർത്തിയായാലേ പരീക്ഷയെഴുതുന്നവരുടെ എണ്ണം അറിയാനാവൂ.
ഒന്നു മുതൽ ഒൻപത് വരെ
വാർഷിക പരീക്ഷ
തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിൽ ഒന്നു മുതൽ ഒൻപത് വരെ ക്ളാസുകളിലെ വാർഷികപരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു. എച്ച്.എസ്. അറ്റാച്ച്ഡ് എൽ.പി.വിഭാഗം പരീക്ഷ 2025 ഫെബ്രുവരി 28 മുതൽ മാർച്ച് 27 വരെയും എച്ച്.എസ്.അറ്റാച്ച്ഡ് യു.പി.വിഭാഗം പരീക്ഷ ഫെബ്രുവരി 27 മുതൽ മാർച്ച് 27 വരെയും നടത്തും.
ഹൈസ്കൂൾ വിഭാഗം എട്ടാംക്ലാസ്സിലെ പരീക്ഷ ഫെബ്രുവരി 24 മുതൽ മാർച്ച് 20 വരെയും ഒമ്പതാം ക്ലാസ്സിലെ പരീക്ഷ ഫെബ്രുവരി 24 മുതൽ മാർച്ച് 27 വരെയുമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |