ചേലക്കര: ബി.ജെ.പിയുടെ ചിഹ്നം താമര മാറ്റി ചാക്കാക്കണമെന്ന് മന്ത്രി മുഹമ്മദ് റിയാസ്. ചേലക്കര നിയോജക മണ്ഡലത്തിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയപ്പോൾ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. കൊടകര കുഴൽപ്പണ കേസിൽ ഇ.ഡി മൂന്ന് വർഷം എവിടെയായിരുന്നു. ബി.ജെ.പിയുടെ താളത്തിനൊത്ത് തുള്ളുകയാണ് ഇ.ഡി. ഇ.ഡിയുടെ നിലപാടിനെ പ്രതിപക്ഷനേതാവ് വിമർശിക്കുന്നില്ല. കൊടകര വെളിപ്പെടുത്തലിൽ ബി.ജെ.പിക്കെതിരെ കെ.സുധാകരനും മിണ്ടുന്നില്ല. എൽ.ഡി.എഫ് വിജയം ഉറപ്പായതോടെ യു.ഡി.എഫ് ബോധപൂർവം സംഘർഷമുണ്ടാക്കാൻ ശ്രമിക്കുകയാണ്.
കെ.പി.സി.സി പ്രസിഡന്റ് സംഘർഷത്തിന് ആഹ്വാനം ചെയ്യുന്നത് യു.ഡി.എഫ് പദ്ധതിയുടെ ഭാഗമാണ്. സംഘർഷം സൃഷ്ടിക്കാൻ യു.ഡി.എഫ് തീരുമാനിച്ചെന്നതിന്റെ തെളിവാണ് കെ.സുധാകരന്റെ ആഹ്വാനം. ചേലക്കരയിലും പാലക്കാടും യു.ഡി.എഫ് തോൽവി ഉറപ്പിച്ചിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |