ചെന്നൈ: 15കാരിയായ വീട്ടുജോലിക്കാരിയെ ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയ കേസിൽ ദമ്പതികൾ അറസ്റ്റിൽ. മുഹമ്മദ് നിഷാദും ഭാര്യ നാസിയയുമാണ് പിടിയിലായത്. അമിഞ്ചിക്കരൈ പ്രദേശത്തെ മേത്ത നഗറിലുളള ദമ്പതികളുടെ ഫ്ളാറ്റിലെ ജോലിക്കാരിയായിരുന്നു പെൺകുട്ടി. ഇവിടെ വച്ച് പ്രതികൾ പെൺകുട്ടിയുടെ ശരീരത്തിൽ ചൂടാക്കിയ ഇരുമ്പ് കമ്പി ഉപയോഗിച്ച് മർദ്ദിച്ചിരുന്നതായും സിഗററ്റ് ഉപയോഗിച്ച് ശരീരമാകെ പൊളളൽ വരുത്തിയതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ മറ്റ് നാല് പേർക്ക് കൂടി ബന്ധമുണ്ടെന്നാണ് പൊലീസ് നൽകുന്ന വിവരം.
കൃത്യം നടത്തിയ ശേഷം പ്രതികൾ പെൺകുട്ടിയുടെ മൃതദേഹം ഫ്ലാറ്റിലെ ശുചിമുറിയിൽ ഉപേക്ഷിച്ച് സഹോദരിയുടെ വീട്ടിലേക്ക് രക്ഷപ്പെടുകയായിരുന്നു. മരണ വിവരം നിഷാദിന്റെ വക്കീലാണ് പൊലീസിനെ അറിയിച്ചതെന്നാണ് വിവരം. തഞ്ചാവൂർ ജില്ലക്കാരിയാണ് മരണപ്പെട്ട പെൺകുട്ടി. മൃതദേഹം കിൽപ്പോക്ക് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചതിനുശേഷമേ കൂടുതൽ വിവരങ്ങൾ വ്യക്തമാകുകയുളളൂവെന്ന് പൊലീസ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |