SignIn
Kerala Kaumudi Online
Friday, 27 December 2024 12.46 AM IST

ലോറിയുമായി ആളില്ലാത്ത സ്ഥലങ്ങളിൽ സ്ഥിരമെത്തും; യുവാക്കളെ കൈയോടെ പിടികൂടി പൊലീസ്

Increase Font Size Decrease Font Size Print Page
lorry

കോഴിക്കോട്: ശുചിമുറി മാലിന്യം പൊതുസ്ഥലത്ത് തള്ളുന്നത് പതിവാക്കിയ യുവാക്കളെ പൊലീസ് പിടികൂടി. രാമനാട്ടുകര പുതുക്കുടി സ്വദേശി അജ്‌മൽ (26), ഫറോക്ക് കുന്നത്ത്മൊട്ട സ്വദേശി അബ്‌ദുൾ മനാഫ് (38) എന്നിവരെയാണ് കുന്ദമംഗലം പൊലീസ് കഴിഞ്ഞ ദിവസം പിടികൂടിയത്. ശുചിമുറി മാലിന്യം വൃത്തിയാക്കുന്ന കരാർ ജോലി ഏറ്റെടുത്ത് നടത്തുന്നവരാണ് ഇവർ.

കുന്ദമംഗലം കോട്ടംപറമ്പ് ചേരിഞ്ചാൽ റോഡിലുള്ള മനത്താനത്ത് താഴം ബസ് സ്റ്റോപ്പിന് സമീപം ഓവ് ചാലിലേക്ക് ശുചിമുറി മാലിന്യം ഒഴുക്കിയതോടെയാണ് ഇരുവരെയും പിടികൂടിയത്. അവർക്കെതിരെ ഭാരതീയ ന്യായ സംഹിത വകുപ്പ് 271, കേരള പൊലീസ് ആക്‌ട് 120 എന്നിവ പ്രകാരം കേസ് രജിസ്റ്റർ ചെയ്‌തു. മാലിന്യം കടത്താൻ ഉപയോഗിച്ച ലോറിയും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. വിവിധ സ്ഥലങ്ങളിൽ നിന്നും ശുചിമുറി മാലിന്യം വണ്ടിയിൽ കയറ്റി ആളില്ലാത്ത പ്രദേശങ്ങളിൽ ഒഴുക്കിവിടുകയാണ് ഇവരുടെ പതിവെന്ന് പൊലീസ് പറഞ്ഞു.

ഇത്തവണ കൊടുവള്ളിയിൽ നിന്നും കൊണ്ടുവന്ന മാലിന്യം ഓടയിൽ ഒഴുക്കുന്നതിനിടെയാണ് പ്രതികൾ പിടിയിലായത്. കുന്നമംഗലം എസ്‌ഐ ഉമ്മർ ടികെ, സീനിയർ സിവിൽ പൊലീസ് ഓഫീസർ ബിജു, സിവിൽ പൊലീസ് ഓഫീസർ അഖിൽ എന്നിവർ ചേർന്നാണ് യുവാക്കളെ പിടികൂടിയത്.

TAGS: CASE DIARY, LORRY, ARREST, CASE, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.