നടി കൽപ്പനയുടെ മുൻ ഭർത്താവും സംവിധായകനുമായ അനിൽ കുമാർ വീണ്ടും വിവാഹിതനായതായി റിപ്പോർട്ടുകൾ. അറുപത്തിയൊന്നുകാരനായ അനിൽ കഴിഞ്ഞ ദിവസം ഒരു വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയിരുന്നു. അദ്ദേഹത്തിനൊപ്പം സിന്ദൂരമൊക്കെ ധരിച്ച ഒരു സ്ത്രീയും ഉണ്ടായിരുന്നു. ഇത് അദ്ദേഹത്തിന്റെ ഭാര്യയാണെന്നാണ് റിപ്പോർട്ടുകൾ. ഇരുവരും ഒന്നിച്ച് ചടങ്ങിൽ പങ്കെടുക്കുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.
'കൽപ്പനയുടെ മുൻ ഭർത്താവും ഭാര്യയും ഗുരുവായൂരിൽ വിവാഹത്തിൽ പങ്കെടുക്കാനെത്തിയപ്പോൾ' എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പ്രചരിക്കുന്നത്. ഇതിനുതാഴെ നിരവധി പേരാണ് ആശംസകളുമായെത്തിയിരിക്കുന്നത്. കേരള സാരിയുടുത്ത്, സിന്ദൂരവും ആഭരണങ്ങളും ധരിച്ചാണ് ആ സ്ത്രീ എത്തിയത്.
1998ലാണ് കൽപ്പനയും അനിൽകുമാറും വിവാഹിതരായത്. ഈ ബന്ധത്തിൽ ഒരു മകളുണ്ട്. 2012ൽ ദമ്പതികൾ വേർപിരിഞ്ഞു. മരണത്തേക്കാൾ തനിക്ക് കൽപ്പനയെ ഭയമാണെന്ന് ഒരിക്കൽ അനിൽ കുമാർ പറഞ്ഞിരുന്നു. ഹൃദയാഘാതത്തെത്തുടർന്ന് 2016ലാണ് കൽപ്പന മരിച്ചത്. അതിനുശേഷം മകൾ കൽപ്പനയുടെ സഹോദരിമാർക്കൊപ്പമൊക്കെ പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. കൂടാതെ അമ്മയെ മാതൃസഹോദരിമാരെയും പിന്തുടർന്ന് അഭിനയരംഗത്തേക്കും കാലെടുത്തുവച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |