കൊല്ലം: കേരള കോൺഗ്രസ് (ജേക്കബ്) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മുൻ മന്ത്രി ടി.എം.ജേക്കബ് അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. കൊല്ലം ടി.എം.ജേക്കബ് മെമ്മോറിയൽ ഹാളിൽ ചേർന്ന യോഗം പാർട്ടി ചെയർമാൻ വാക്കനാട് രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ആർ.രാജശേഖരൻ പിള്ള അദ്ധ്യക്ഷനായി. കാരുണ്യദിനാചരണത്തിന്റെ ഭാഗമായി ജോയ് ആലൂക്കാസ് ഫൗണ്ടേഷൻ നൽകിയ വൃക്കരോഗികൾക്കുള്ള ഡയാലിസിസ് കിറ്റ് വിതരണം സംസ്ഥാന ജനറൽ സെക്രട്ടറി ചിരട്ടക്കോണം സുരേഷ് നിർവഹിച്ചു. കല്ലട ഫ്രാൻസിസ്, നെടുവത്തൂർ ചന്ദ്രശേഖരൻ, കരിക്കോട് ജമീർലാൽ, പ്രകാശ് പാച്ചൂർ, ചവറ നാരായണൻ കുട്ടി, എസ്.മണിമോഹൻ നായർ, എഡ്വേർഡ് പരിച്ചേരി, അരുൺകുമാർ, വിശ്വേശരൻ പിള്ള, ശ്രീനാഥ്.ആർ.പിള്ള, എൻ.സുഗുണൻ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |