പ്രായഭേദമന്യേ പലരെയും വളരെ നേരത്തെ തന്നെ നര പിടികൂടാറുണ്ട്. ഇത് മറയ്ക്കാൻ പലരും മാർക്കറ്റിൽ കാണുന്ന വിലകൂടിയ വസ്തുക്കളും ഹെയർ ഡെെയും വാങ്ങി ഉപയോഗിക്കാറുണ്ട്. എന്നാൽ ഇവ വിചാരിച്ച ഫലം തരണമെന്നില്ല. ചിലപ്പോൾ പാർശ്വഫലങ്ങൾ ഉണ്ടാക്കാറുണ്ട്. മാർക്കറ്റിൽ നിന്ന് ഇത്തരം ഹെയർ ഡെെകളും മറ്റും വാങ്ങി കാശ് കളയുന്നതിന് പകരം വീട്ടിൽ തന്നെ പ്രകൃതിദത്തമായ രീതിയിൽ നരയ്ക്ക് പരിഹാരം കാണാൻ കഴിയും. നര വേഗം അകറ്റാൻ ഒരു ഹെയർ പാക്ക് പരിചയപ്പെട്ടലോ?
ആവശ്യമായ സാധനങ്ങൾ
ചെമ്പരത്തി
തെെര്
കറ്റാർവാഴ
വിറ്റാമിൻ സി
തലയോട്ടിയിലെ രക്തയോട്ടം വർദ്ധിപ്പിച്ച് പ്രകൃതിദത്ത രീതിയിൽ മുടിയുടെ വളർച്ചയെ പരിപോഷിപ്പിക്കാൻ ചെമ്പരത്തി സഹായിക്കുന്നു. കറ്റാർവാഴ ശിരോചർമത്തിന് തണുപ്പ് നൽകി മുടിക്ക് തിളക്കവും ആരോഗ്യവും നൽകുന്നു. ചർമ്മസംരക്ഷണത്തിന് മാത്രമല്ല മുടികൊഴിച്ചിലിനും ഏറ്റവും നല്ലതാണ് തെെര്. തെെരിൽ വിറ്റാമിൻ ബി 5, വിറ്റാമിൻ ഡി, പ്രോട്ടീൻ, കാത്സ്യം എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്.
ഹെയർ പാക്ക് തയ്യാറാക്കുന്ന വിധം
ആദ്യം എട്ട് മുതൽ പത്ത് ചെമ്പരത്തി പൂക്കൾ എടുത്ത് ആവശ്യത്തിന് തെെരും കറ്റാർവാഴ ജെലും ഒരു വിറ്റമിൻ സി ഗുളിക (ഗുളികയുടെ ഉള്ളിൽ ഉള്ള മിശ്രിതം പൊട്ടിച്ച് വേണം ഒഴിക്കാൻ) എന്നിവ മിക്സിൽ ഇട്ട് അടിച്ചെടുക്കുക. പേസ്റ്റ് രൂപത്തിലാകുമ്പോൾ തലയോട്ടിയിൽ മുടിയിലും നന്നായി തേച്ചുപിടിപ്പിക്കുക. 40 മിനിട്ട് കഴിഞ്ഞ് കഴുകി കളയാം. നേർത്ത് ഷാംപൂ ഉപയോഗിച്ച് കഴുകി കളയാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |