ന്യൂഡൽഹി: അയോദ്ധ്യയിലെ രാമക്ഷേത്രം ഉൾപ്പെടെയുള്ള ഹിന്ദുക്ഷേത്രങ്ങൾ ആക്രമിക്കുമെന്ന് ഭീഷണി മുഴക്കി ഖലിസ്ഥാൻ ഭീകരൻ ഗുർപത്‌വന്ത് സിംഗ് പന്നൂൻ. ഈ മാസം 16, 17 തീയതികളിൽ ആക്രമണം ഉണ്ടാകുമെന്നാണ് നിരോധിത സിഖ്‌സ് ഫോർ ജസ്റ്റിസ് (എസ്.എഫ്.ജെ) സംഘടന പുറത്തിറക്കിയ വീഡിയോയിലാണ് ഭീഷണി സന്ദേശം പുറത്തുവിട്ടിരിക്കുന്നത്. കാനഡയിലെ ബ്രാംപ്ടണിലാണ് വീഡിയോ റെക്കാഡ് ചെ.യ്തിരിക്കുന്നത്. അക്രമ ഹിന്ദുത്വ പ്പത്യയശാസ്ത്രത്തിന്റെ ജന്മസ്ഥലമായ അയോദ്ധ്യയുടെ അടിത്തറ ഞങ്ങൾ ഇളക്കും എന്ന് വീഡിയോയിൽ പറയുന്നു. രാമക്ഷേത്രത്തിന്റെ ഉദ്ഘാടന വേളയിൽ നരേന്ദ്രമോദി ക്ഷേത്രത്തിൽ പ്രാർത്ഥിക്കുന്നതിന്റെ ചിത്രങ്ങളും വീഡിയോയിലുണ്ട്.
ഹിന്ദുക്ഷേത്രങ്ങൾക്ക് നേരെയുള്ള ഖലിസ്ഥാൻ ആക്രമണങ്ങളിൽ നിന്ന് വിട്ടുനിൽക്കാൻ കാനഡയിലെ ഇന്ത്യക്കാരോടും പന്നൂൻ മുന്നറിയിപ്പ് നൽകുന്നു. നവംബർ ഒന്നിനും 19നും ഇടയിൽ എയർ ഇന്ത്യവിമാനങ്ങളിൽ യാത്ര ചെയ്യരുതെന്നും കഴിഞ്ഞ മാസം ഖലിസ്ഥാൻ മുന്നറിയിപ്പ് നൽകിയിരുന്നു. ഇന്ത്യയിലെ നൂറോളം വിമാനങ്ങൾ വ്യാജബോംബ് ഭീഷണി സന്ദേശങ്ങൾ വന്ന സമയത്തായിരുന്നു ഇത്. ഇന്ത്യൻ നയതന്ത്രജ്ഞർക്കെതിരെ അക്രമം നടത്തുമെന്നും ഖലിസ്ഥാൻ ഭീഷണി മുഴക്കിയിരുന്നു.
അതേസമയം കാനഡയിലെ ബ്രാംപ്ടണിൽ ഹിന്ദു ക്ഷേത്രം ആക്രമിക്കപ്പെട്ട സംഭവത്തിൽ ഖാലിസ്ഥാൻ ഭീകരൻ ഇന്ദർജീത്ത് ഗോസൽ (35) കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു ഭീകരൻഗുർപത്വന്ത് സിംഗ്പന്നൂനിന്റെ അടുത്തയാളാണ്ഇന്ദർജീത്ത്. നിരോധിത സംഘടനയായ, പന്നൂനിന്റെ സിഖ്സ് ഫോർ ജസ്റ്റിസിന്റെ കാനഡയിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത് ഇയാളാണ്. കാനഡയിലെ ഖാലിസ്ഥാൻ ഹിതപരിശോധനയുടെ പ്രധാന ആസൂത്രകനുമാണ്.വെള്ളിയാഴ്ച അറസ്റ്റിലായ ഇയാളെ ഉപാധികളോടെ വിട്ടയച്ചെന്നുംബ്രാംപ്ടൺ കോടതിയിൽ ഹാജരാകാൻ നിർദ്ദേശിച്ചെന്നും പൊലീസ് അറിയിച്ചു.
ഖാലിസ്ഥാനി ഭീകരൻ അർഷ്ദീപ് സിംഗ് (അർഷ് ദല്ല) അറസ്റ്റിലായെന്നും റിപ്പോർട്ട്. കൊല്ലപ്പെട്ട ഭീകരൻ ഹർദീപ് സിംഗ് നിജ്ജറിന്റെ ഖാലിസ്ഥാനി ടൈഗർ ഫോഴ്സ് സംഘടനയുടെ ആക്ടിംഗ് തലവനാണ്. ഒക്ടോബർ അവസാനം മിൽട്ടണിലുണ്ടായ വെടിവയ്പുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. എന്നാൽ അറസ്റ്റിനെ പറ്റി കനേഡിയൻ പൊലീസ് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |