ന്യൂഡൽഹി : ബുൾഡോസർ നീതിക്കെതിരായ സുപ്രീംകോടതിയുടെ ചരിത്രവിധിയെ പ്രതിപക്ഷ പാർട്ടികൾ സ്വാഗതം ചെയ്‌തപ്പോൾ, കരുതലോടെയാണ് ബി.ജെ.പി പ്രതികരിച്ചത്. വിധിയെ സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട് സ്വാഗതം ചെയ്‌തു. ഡൽഹി ജഹാംഗീർപുരിയിൽ ന്യൂനപക്ഷങ്ങളുടെ വീടുകൾ ബുൾഡോസർ ഉപയോഗിച്ച് ഇടിച്ചുനിരത്തിയ സംഭവത്തിൽ സുപ്രീംകോടതിയിൽ നിയമപോരാട്ടം നടത്തിയത് വൃന്ദ കാരാട്ടായിരുന്നു. വിധി നേരത്തെ വന്നിരുന്നെങ്കിൽ ഒട്ടേറെ വീടുകൾ സംരക്ഷിക്കാൻ കഴിയുമായിരുന്നു. വിഭജന രാഷ്ട്രീയം സംസാരിക്കുന്നവരുടെ മുഖത്തേറ്റ അടിയെന്ന് കോൺഗ്രസ് പ്രതികരിച്ചു. ഉത്തർപ്രദേശിലെ യോഗി ആദിത്യനാഥ് സർക്കാരിന്റെ അടയാളമായ ബുൾഡോസർ ഇനി ഗാരേജിൽ ഇരിക്കുമെന്ന് സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് പറഞ്ഞു. വിധി പഠിച്ചശേഷം പ്രതികരിക്കാമെന്ന് ബി.ജെ.പി നേതാവും മദ്ധ്യപ്രദേശ് ഉപമുഖ്യമന്ത്രിയുമായ രാജേന്ദ്ര ശുക്ല വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |