തിരുവനന്തപുരം : ആത്മകഥയുടെ കാര്യത്തിൽ ഇ.പി നൽകിയ വിശദീകരണം മുഖവിലയ്‌ക്കെടുക്കുന്നുവെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറയുന്നുണ്ടെങ്കിലും പാർട്ടി വളരെ ഗൗരവത്തിലാണ് കാര്യങ്ങൾ വീക്ഷിക്കുന്നത്.
വിവാദ വിവരങ്ങൾ എങ്ങനെ പുറത്തായെന്ന കാര്യത്തിലും പാർട്ടി അന്വേഷണം നടത്തും.
പുറത്ത് വന്ന ഭാഗങ്ങൾ താൻ എഴുതിയതല്ലെന്നും ആരോ വ്യാജരേഖ ചമച്ച് മാദ്ധ്യമങ്ങൾ വഴി തിരഞ്ഞെടുപ്പ് ദിനം ലാക്കാക്കി പുറത്ത് വിട്ടതാണെന്നും ഇ.പി വ്യക്തമാക്കിയിരുന്നു.
എന്നാൽ സ്‌കൂൾ പഠനം മുതലുള്ള സംഘടനാ പ്രവർത്തനമടക്കം തികച്ചും വ്യക്തിപരമായ കാര്യങ്ങളും അദ്ദേഹത്തിന്റെ കൈവശമുള്ള ഫോട്ടോകളും പുറത്ത് വന്ന ഭാഗങ്ങളിൽ ഉൾപ്പെട്ടിട്ടുണ്ട്. 1995 ഏപ്രിൽ 12ന് ചണ്ഡീഗഡിലെ പാർട്ടി കോൺഗ്രസ് കഴിഞ്ഞ് മടങ്ങും വഴി ട്രെയിനിൽ വെടിയേറ്റതിന്റെ കൃത്യമായ വിവരണം ഉൾക്കൊള്ളുന്ന പുസ്തകത്തിൽ അന്ന് അദ്ദേഹത്തെ ചികിത്സിച്ച ഡോക്ടറുടെ പേരും ഉൾപ്പെട്ടിട്ടുണ്ട്. ഇത്തരത്തിൽ വളരെ സ്വകാര്യമായ വിവരങ്ങൾ ജയരാജന്റെ അറിവും സമ്മതവുമില്ലാതെ പുസ്തകത്തിൽ വരില്ലെന്ന സംശയവും ശക്തിപ്പെട്ടിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |