ന്യൂഡൽഹി: വഖഫ് ബോർഡുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എൻഫോഴ്സ്‌മെൻ്റ് ഡയറക്‌ടറേറ്റ് അറസ്റ്റു ചെയ്‌ത ആദ്മി പാർട്ടി എം.എൽ.എ അമാനത്തുള്ള ഖാന് ഡൽഹി റോസ് അവന്യൂ കോടതി ജാമ്യം അനുവദിച്ചു. തെളിവില്ലാത്തതിനാൽ അമാനുള്ളഖാന്റെ ഭാര്യ മറിയം സിദ്ധിഖിയെയും മോചിപ്പിക്കാൻ കോടതി ഉത്തരവിട്ടു.
ഖാനെതിരെ ഇഡി നിരത്തിയ വാദങ്ങൾ തള്ളിയാണ് പ്രത്യേക ജഡ്ജി ജിതേന്ദ്ര സിംഗ് ഒരു ലക്ഷം രൂപ ബോണ്ടിൽ ജാമ്യം അനുവദിച്ചത്. വഖഫ് ബോർഡ് കേസിൽ ഖാനെ കസ്റ്റഡിയിലെടുത്തത് നിയമവിരുദ്ധമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ഡൽഹി വഖഫ് ബോർഡിലെ അഴിമതിയിലൂടെ കള്ളപ്പണമുണ്ടാക്കിയെന്നാണ് കേസിൽ സെപ്തംബർ 2 നാണ് ഡൽഹി ഓഖ്‌ലയിലെ വീട്ടിൽ നിന്ന് അറസ്റ്റു ചെയ്‌തത്. തെളിവുകളുണ്ടെങ്കിലും ഖാനെ പ്രൊസീക്യൂട്ട് ചെയ്യാൻ അനുമതിയുണ്ടായിരുന്നില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.ഖാനെതിരെ സി.ബി.ഐയും ഡൽഹി പൊലീസിന്റെ അഴിമതി വിരുദ്ധ യൂണിറ്റും കേസ് രജിസ്റ്റർ ചെയ്തിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |