കൊച്ചി: അമേരിക്കൻ ഡോളറിനെതിര രൂപയുടെ മൂല്യം റെക്കാഡ് ഇടിവ് നേരിട്ടതോടെ പ്രവാസി നിക്ഷേപം ആകർഷിക്കാൻ ബാങ്കുകൾ തമ്മിലുള്ള മത്സരം മുറുകുന്നു. വിദേശ മലയാളികൾക്ക് മികച്ച നിക്ഷേപ സ്‌ക്കീമുകൾ പ്രഖ്യാപിച്ച് വാണിജ്യ ബാങ്കുകൾ സംസ്ഥാനത്ത് നിന്ന് പരമാവധി ബിസിനസ് നേടാൻ ശ്രമം തുടങ്ങി. ഗൾഫ് മേഖലയിലെ ഉപഭോക്താക്കളെ ലക്ഷ്യമിട്ട് തമിഴ്നാട് മർക്കന്റയിൽ ബാങ്ക് സിംഗപ്പൂർ, മലേഷ്യ എന്നിവിടങ്ങളിലെ മാതൃകയിൽ പ്രത്യേക കേന്ദ്രം കൊച്ചിയിൽ തുറന്നു. സി.എസ്.ബി ബാങ്ക്, സൗത്ത് ഇന്ത്യൻ ബാങ്ക്, ഫെഡറൽ ബാങ്ക് എന്നിവയെല്ലാം ഗൾഫ്, യൂറോപ്പ്, യു.എസ്.എ എന്നിവിടങ്ങളിൽ നിന്നും വലിയ നിക്ഷേപങ്ങൾ ആകർഷിക്കാൻ പുതിയ വിപണന തന്ത്രങ്ങൾ ആവിഷ്‌കരിക്കുകയാണ്. രൂപയുടെ മൂല്യയിടിവ് മുതലെടുക്കാൻ പ്രവാസികൾ പരമാവധി പണം നാട്ടിലേക്ക് അയക്കുകയാണെന്ന് ബാങ്കിംഗ് രംഗത്തുള്ളവർ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |