തിരുവനന്തപുരം: ചുറ്റുമുള്ള കാര്യങ്ങളും വീട്ടുവിശേഷങ്ങളും സ്‌മാർട്ട്ഫോണിലൂടെ ഓൺലൈനായി പങ്കുവയ്ക്കുന്ന ഉള്ളടക്ക സ്രഷ്ടാക്കൾ (കണ്ടന്റ് ക്രിയേറ്റേഴ്സ്) മാസം കൊയ്യുന്നത് ലക്ഷങ്ങൾ.
കേരളത്തിന്റെ സംസ്കാരവും പാരമ്പര്യവും ലോകത്തിന് മുന്നിലെത്തിച്ച് സോഫ്റ്റ്പവറിന് ഊന്നൽ നൽകാൻ പദ്ധതി ആവിഷ്കരിക്കുന്നത് ആലോചിക്കുമെന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ് കേരളകൗമുദിയോട് പറഞ്ഞു.
വോക്കൽ ഫോർ ലോക്കൽ ഡിജിറ്റൽ അംബാസിഡർമാരാണ് ഇവരെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞതോടെ സർക്കാർ തലത്തിൽ മികച്ച പിന്തുണയാണ് ലഭിക്കുന്നതെന്ന് ക്രിയേറ്റർമാർ പറയുന്നു. ഒരുലക്ഷത്തിലധികം ഫോളോവേഴ്സ് ഉള്ളവർ പ്രതിമാസം 20,000 മുതൽ 2.5 ലക്ഷം വരെ സമ്പാദിക്കുന്നുണ്ട്.
നാടൻ പാചകരീതികൾ, പ്രാദേശിക ഭാഷ, ഫാഷൻ സങ്കല്പങ്ങൾ, വീട്ടുവളപ്പിലെ കൃഷി, യാത്രാവിവരണം ഉൾപ്പെടെ യൂട്യൂബ്, ഇൻസ്റ്റഗ്രാം മുതലായ പ്ലാറ്റ്ഫോമുകളിൽ അവതരിപ്പിക്കുന്നതാണ് കണ്ടന്റ് ക്രിയേഷൻ. ആളുകൾ വീഡിയോ കാണുമ്പോൾ വരുമാനം ലഭിക്കും. ബ്രാൻഡുകളുടെ പ്രൊമോഷൻ വകയിലും സമ്പാദിക്കാം. ആദ്യം തമാശയ്ക്ക് തുടങ്ങിയ പലരും ജോലി ഉപേക്ഷിച്ച് പൂർണമായി കണ്ടന്റ് ക്രിയേഷനിലിറങ്ങിയിട്ടുണ്ട്.
കേരളത്തിലെ അറിയപ്പെടാത്ത സ്ഥലങ്ങളിലേയ്ക്ക് വിദേശികളെത്തുന്നതിൽ കണ്ടന്റ് ക്രിയേറ്റേഴ്സിനും പങ്കുണ്ട്. അടുത്തിടെ യൂട്യൂബർ കാർത്തിക്ക് സൂര്യ കേരളത്തിലെ 60 പ്രധാന ടൂറിസ്റ്റ് ഡെസ്റ്റിനേഷനുകളിൽ 60 സെക്കൻഡുകളിലായി ഡാൻസ് കളിക്കുന്ന വീഡിയോ മന്ത്രി മുഹമ്മദ് റിയാസ് സമൂഹമാദ്ധ്യമത്തിലൂടെ പങ്കുവച്ചിരുന്നു.
എല്ലാവരും സ്റ്റാർ
സിനിമാതാരങ്ങൾക്ക് പകരം കമ്പനികൾ ഇപ്പോൾ കൂടുതലായി കണ്ടന്റ്
ക്രിയേറ്റേഴ്സിനെയാണ് പരസ്യത്തിനായി ഉപയോഗിക്കുന്നത്.
പുറത്തിറങ്ങുമ്പോൾ സ്റ്റാർ പരിവേഷം
ഇഷ്ടമുള്ളപ്പോൾ വീഡിയോയെടുക്കാം. ധാരാളം യാത്ര ചെയ്യാം.
കുടുംബത്തോടൊപ്പം കൂടുതൽ സമയം,ജോലിയിൽ സ്വാതന്ത്ര്യം.
പാഷനുവേണ്ടി റിസ്കെടുക്കാനുള്ള ആത്മവിശ്വാസമാണ്
കണ്ടന്റ് ക്രിയേറ്റർമാരുടെ വിജയമന്ത്രം.
വിപാഷ ജോഷി,സമൂഹമാദ്ധ്യമവിദഗ്ദ്ധ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |