SignIn
Kerala Kaumudi Online
Saturday, 23 November 2024 4.11 AM IST

ഫാഷൻ മേക്ക് ഓവർ ട്രെൻഡുകളുമായി ലുലു ബ്യൂട്ടി ഫെസ്റ്റ്, നവംബർ 27 മുതൽ ഡിസംബർ 8 വരെ

Increase Font Size Decrease Font Size Print Page
lulu

തിരുവനന്തപുരം : ട്രെൻഡിംഗ് ഫാഷൻ കാഴ്ചകളും മേക്ക് ഓവർ ആശയങ്ങളും അവതരിപ്പിക്കുന്ന ലുലു ബ്യൂട്ടി ഫെസ്റ്റിന് നവംബർ 27 ന് ലുലു മാളിൽ തുടക്കമാകും. ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ബ്യൂട്ടി പാജന്റാണ്, പോണ്ട്സ് ട്രസ്സമീ ലുലു ബ്യൂട്ടിഫെസ്റ്റിന്റെ പ്രധാന ആകർഷണം. ലുലു ഹൈപ്പർമാർക്കറ്റിൽ നടന്ന ചടങ്ങിൽ സിനിമ താരം ചന്തുനാഥ് ബ്യൂട്ടി ഫെസ്റ്റ് ലോഗോ പ്രകാശനം ചെയ്തു. ലുലു റീട്ടെയ്ൽ ജനറൽ മാനേജർ രാജേഷ് ഇ വി, ഡെപ്യൂട്ടി ജനറൽ മാനേജർമാരായ ആദർശ്, ഷീജേഷ്, പബ്ലിക് റിലേഷൻസ് മാനേജർ സൂരജ് അനന്തകൃഷ്ണൻ എന്നിവർ സന്നിഹിതരായിരുന്നു.

നവംബർ 27 മുതൽ ഡിസംബർ 8 വരെയാണ് ലുലു മാളിൽ ബ്യൂട്ടി ഫെസ്റ്റ് നടക്കുന്നത്. നാല് ദിവസങ്ങളിലായാണ് ബ്യൂട്ടി പാജന്റ് മത്സരങ്ങൾ. മേക്ക് ഓവർ റൗണ്ടുകളിൽ തെരഞ്ഞെടുക്കപ്പെടുന്ന മത്സരാർത്ഥികൾ ഡിസംബർ ഒന്നിന് നടക്കുന്ന ഗ്രാൻഡ് ഫിനാലെയിൽ റാംപിൽ ചുവടുവെയ്ക്കും. ലുലു നിവിയ ബ്യൂട്ടി ക്വീൻ, ലുലു റോയൽ മിറാജ് മാൻ ഓഫ് ദ ഇയർ ഉൾപ്പെടെ 14 പട്ടങ്ങൾക്കായാണ് മത്സരാർത്ഥികൾ ബ്യൂട്ടി ഫെസ്റ്റിൽ മാറ്റുരയ്ക്കുന്നത്. ആകെ 4 ലക്ഷം രൂപ വിലമതിയ്ക്കുന്ന സമ്മാനങ്ങൾ വിജയികൾക്ക് ലഭിയ്ക്കും. ഫെസ്റ്റിനോടനുബന്ധിച്ച് പ്രമുഖ ബ്രാൻഡുകളുടെയടക്കം സൗന്ദര്യ സംരക്ഷണ ഉത്പന്നങ്ങൾക്ക് ഡിസംബർ 8 വരെ ലുലു ഹൈപ്പർമാർക്കറ്റിൽ 50 ശതമാനം ഇളവുണ്ടായിരിക്കും.

TAGS: LOCAL NEWS, THIRUVANANTHAPURAM, LULU BEAUTY FEST
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.