ചാവക്കാട്: അമിത പലിശ വാഗ്ദാനം ചെയ്ത് നിക്ഷേപം സ്വീകരിച്ച ശേഷം തിരികെ നൽകാതെ വഞ്ചിച്ച കേസിൽ പ്രവാസി ഗ്രൂപ്പ് ഓഫ് കമ്പനീസ് മലയാളി ക്ഷേമനിധി ലിമിറ്റഡ് ഡയറക്ടർമാരിൽ ഒരാളായ ഗുരുവായൂർ തിരുവങ്കിടം താണയിൽ പ്രഭാകരൻ (64) അറസ്റ്റിൽ. പത്തു കോടി രൂപയിൽ അധികം സംഘം തട്ടിപ്പ് നടത്തിയിട്ടുണ്ട്. ഗുരുവായൂർ അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ അറസ്റ്റ് ചെയ്തത്. പാവറട്ടി,വാടാനപ്പള്ളി തുടങ്ങിയ സ്റ്റേഷനുകളിലായി പ്രവാസി ഗ്രൂപ്പ് ഓഫ് കമ്പനിക്കെതിരെ 60ലധികം കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു. കേസിൽ ഇനിയും പ്രതികളെ അറസ്റ്റ് ചെയ്യാനുണ്ട്. ചാവക്കാട് പൊലീസ് ഇ ൻസ്‌പെക്ടർ വി.വി.വിമലിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചാണ് അന്വേഷണം. സബ് ഇൻസ്‌പെക്ടർ പ്രീത ബാബു, സബ് ഇൻസ്‌പെക്ടർ കെ.വി.വിജിത്ത്, സിവിൽ പൊാലീസ് ഓഫീസർമാരായ റോബിൻസൺ, ഇ.കെ.ഹംദ്, രജനീഷ് എന്നിവർ അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |