കേരള നഴ്സിംഗ്, പാരാമെഡിക്കൽ ഡിഗ്രി:- ബി.എസ്സി നഴ്സിംഗ്, പാരാമെഡിക്കൽ ഡിഗ്രി കോഴ്സുകളിലെ ഒഴിവുള്ള സീറ്റുകളിലേക്കും പുതുതായി അംഗീകാരം ലഭിച്ച നഴ്സിംഗ് കോളേജിലേക്കും സ്പെഷ്യൽ അലോട്ട്മെന്റ് 27 വരെ. വെബ്സൈറ്റ്: www.lbscentre.kerala.gov.in.
പാരാമെഡിക്കൽ ഡിപ്ലോമ:- കേരളത്തിലെ സർക്കാർ \സ്വാശ്രയ കോളേജുകളിലെ ഫാർമസി, ഹെൽത്ത് ഇൻസ്പെക്ടർ ഉൾപ്പെടെയുള്ള പാരാമെഡിക്കൽ ഡിപ്ലോമ കോഴ്സുകളിലേക്ക് റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർക്ക് ഓപ്ഷൻ നൽകൽ 27 വരെ. വെബ്സൈറ്റ്: www.lbscentre.kerala.gov.in.
സ്ട്രേ വേക്കൻസി അലോട്ട്മെന്റ്
പി.ജി ആയുർവേദ കോഴ്സിലേക്കുള്ള രണ്ടാംഘട്ട സ്ട്രേ വേക്കൻസി അലോട്ട്മെന്റിലേക്കും പി.ജി ഹോമിയോപ്പതി കോഴ്സിലേക്കുള്ള ഒന്നാംഘട്ട സ്ട്രേ വേക്കൻസി അലോട്ട്മെന്റിലേക്കുമുള്ള അന്തിമ മെരിറ്റ് ലിസ്റ്രും കാറഗറി ലിസ്റ്റും പ്രസിദ്ധീകരിച്ചു. വിശദമായ വിജ്ഞാപനം www.cee.kerala.gov.inൽ. ഫോൺ: 0471 2525300
രണ്ടാംഘട്ട സ്ട്രേ വേക്കൻസി അലോട്ട്മെന്റ്
ആയുർവേദ/ ഹോമിയോ/ സിദ്ധ/ യുനാനി/ മെഡിക്കൽ അനുബന്ധ കോഴ്സുകളിലേക്കുള്ള രണ്ടാംഘട്ട സ്ട്രേ വേക്കൻസ് അലോട്ട്മെന്റ് www.cee.kerala.gov.inൽ. വിദ്യാർത്ഥികൾ ഫീസടച്ചതിന് ശേഷം 28ന് വൈകിട്ട് 4ന് മുമ്പ് ആവശ്യമായ രേഖകളുമായി അലോട്ട്മെന്റ് ലഭിച്ച കോളേജിൽ ഹാജരാകണം.
പി.ജി ആയുർവേദം മെരിറ്റ് ലിസ്റ്റ്
2024-25 അദ്ധ്യയന വർഷത്തെ ആയുർവേദ ബിരുദാനന്തര ബിരുദ ഡിഗ്രി /ഡിപ്ലോമ കോഴ്സുകളിലേക്കുള്ള രണ്ടാം ഘട്ട സ്ട്രേ വേക്കൻസി പ്രവേശന അന്തിമ മെരിറ്റ് ലിസ്റ്റും കാറ്റഗറി ലിസ്റ്റും www.cee.kerala.gov.inൽ.
ഡെപ്യൂട്ടേഷൻ ഒഴിവ്
തിരുവനന്തപുരം: കേരള റോഡ് സുരക്ഷാ അതോറിറ്റിയിൽ ഓഫീസ് അറ്റൻഡന്റ് തസ്തികയിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. വിവിധ സർക്കാർ വകുപ്പുകളിൽ തത്തുല്യ തസ്തികയിലുള്ള ജീവനക്കാർ കേരള സർവീസ് റൂൾ പാർട്ട് ഒന്നിലെ ചട്ടം 144 അനുസരിച്ചുള്ള നിശ്ചിത മാതൃകയിലെ അപേക്ഷ, എൻ.ഒ,.സി സഹിതം ബന്ധപ്പെട്ട വകുപ്പ് മേധാവി മുഖാന്തരം കേരള റോഡ് സുരക്ഷ കമ്മിഷണർ, ട്രാൻസ് ടവേഴ്സ്, തിരുവനന്തപുരം – 14 വിലാസത്തിൽ 30 നകം സമർപ്പിക്കണം. ഫോൺ: 0471 2336369, 0471 2327369.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |