SignIn
Kerala Kaumudi Online
Monday, 25 November 2024 7.05 PM IST

ഒരു കോടിയും 300 പവനും മോഷണം പോയ സംഭവം; പൊലീസ് നായ മണം പിടിച്ചെത്തിയത് റെയിൽവേ പാളത്തിൽ

Increase Font Size Decrease Font Size Print Page
dog

കണ്ണൂർ: വളപട്ടണത്ത് വ്യാപാരിയുടെ വീട്ടിൽ വൻകവർച്ച നടന്ന സംഭവത്തിൽ പൊലീസും ഡോഗ്‌ സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന തുടരുന്നു. വീട്ടിലെത്തിയ പൊലീസ് നായ മണം പിടിച്ച് വളപട്ടണം റെയിൽവേ പാളത്തിലേക്ക് പോവുകയായിരുന്നു. നായ ഏറെ ദൂരം മുന്നോട്ട് പോയെങ്കിലും മറ്റ് തെളിവുകളൊന്നും ലഭിച്ചില്ല.

നിലവിൽ പ്രതിയെക്കുറിച്ച് സൂചനയൊന്നും പൊലീസിന് ലഭിച്ചിട്ടില്ല. പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചാണ് അന്വേഷണം നടത്തുന്നത്. വീട്ടിലെ കിടപ്പുമുറിക്കുള്ളിലെ ലോക്കറിനുള്ളിൽ നിന്നാണ് പണവും സ്വർണവും കവർന്നിരിക്കുന്നത്. വളപട്ടണം മന്ന സ്വദേശി അഷ്‌റഫിന്റെ വീട്ടിൽ നിന്നാണ് ഒരു കോടി രൂപയും 300 പവനും മോഷണം പോയത്.

അഷ്‌റഫും കുടുംബവും യാത്ര പോയിരുന്ന സമയത്താണ് വീട്ടിൽ കവർച്ച നടന്നിരിക്കുന്നത്. മൂന്നംഗ സംഘം എത്തി കവർച്ച നടത്തിയെന്നാണ് നിലവിൽ ലഭിക്കുന്ന വിവരം. കഴിഞ്ഞ 19-ാം തീയതി മധുരയിൽ ഒരു വിവാഹത്തിൽ പങ്കെടുക്കാൻ പോയതായിരുന്നു അഷ്‌റഫും കുടുംബവും. ഇന്നലെ രാത്രിയാണ് ഇവർ തിരികെ എത്തുന്നത്. വീട്ടിലെത്തി നോക്കിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്.

വീട്ടിലെ കിടപ്പുമുറിക്കുള്ളിലെ ലോക്കറിനുള്ളിൽ നിന്നാണ് പണവും സ്വർണവും കവർന്നിരിക്കുന്നത്. മതിൽ ചാടിക്കടന്ന് അടുക്കള ഭാഗത്തെ ജനൽ തകർത്താണ് മോഷ്‌ടാക്കൾ അകത്ത് കയറിയിരിക്കുന്നത്. കിടപ്പുമുറിയിലേക്ക് എത്തിയത് ഇങ്ങനെയെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ പൊലീസ് അന്വേഷണം ഈർജിതമാക്കിയിട്ടുണ്ട്.

TAGS: CASE DIARY, DOG SQUAD, KANNUR ROVBBERY, INVESTIGATION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.