നടൻ മുകേഷുൾപ്പെടെയുള്ള നടന്മാർക്കെതിരായ ബലാത്സംഗ പരാതി പിൻവലിക്കില്ലെന്ന് അതിജീവിതയായ നടി. അന്വേഷണവുമായി സഹകരിക്കുമെന്നും തനിക്കെതിരായ പോക്‌സോകേസ് നിയമപരമായി നേരിടുമെന്നും പരാതിക്കാരി പറഞ്ഞു. കേസിൽ അന്വേഷണം തുടരുന്ന സാഹചര്യത്തിൽ ഇക്കഴിഞ്ഞ ദിവസമാണ് നടന്മാർക്കെതിരെയുള്ള പരാതി പിൻവലിക്കുന്നുവെന്ന് ഇവർ പ്രഖ്യാപിച്ചത്. ഒറ്റപ്പെട്ടുപോയി എന്ന മനോവിഷമത്തിലാണ് പരാതി പിൻവലിക്കാൻ തിരുമാനിച്ചത്. എന്നാൽ ഭർത്താവ് പറഞ്ഞതുകൊണ്ട് ഇപ്പോൾ പരാതി പിൻവലിക്കുന്നതിൽ നിന്ന് പിന്മാറുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |