നവംബർ 29ന് മമ്മൂട്ടി-ഷാജി കൈലാസ് എവർഗ്രീൻ ഹിറ്റ് വല്യേട്ടൻ റീറിലീസിനെത്തുകയാണ്. 24 വർഷങ്ങൾക്ക് മുൻപ് അമ്പലക്കര ഫിലിംസിന്റെ ബാനറിൽ ബൈജു അമ്പലക്കര നിർമിച്ച ചിത്രം ഫോർ കെ ഡോൾബി അറ്റ്‌മോസ് ദൃശ്യമികവോടെയാണ് അമ്പലക്കര ഫിലിംസ് വീണ്ടും നവംബർ 29ന് തിയറ്ററുകളിലേക്ക് എത്തിക്കുന്നത്. 2000 ആഗസ്‌റ്റ് 31ന് പുറത്തിറങ്ങിയ 'വല്ല്യേട്ടൻ' അന്ന് കേരളത്തിൽ മാത്രമായി നാൽപതോളം തിയറ്ററുകളിലാണ് റിലീസ് ചെയ്തത്. ബോക്സ് ഓഫിസ് ഹിറ്റായ 'വല്ല്യേട്ടൻ', റെക്കോർഡ് കളക്ഷൻ നേടി 150 ദിവസം കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം എന്നിവടങ്ങളിലെ തിയേറ്ററുകളിൽ പ്രദർശിപ്പിച്ചു.
നരസിംഹത്തിന്റെ ചരിത്രവിജയത്തിന് ശേഷമാണ് മമ്മൂട്ടിക്ക് സമാനമായ രീതിയിൽ വല്യേട്ടനിലൂടെ ഷാജി കൈലാസ് ഹിറ്റ് സമ്മാനിച്ചത്. സിനിമയിൽ ഫ്യൂഡൽ ഘടകം കൊണ്ടുവരുന്നത് ഇപ്പോഴും ജനങ്ങൾക്ക് ഇഷ്‌ടമാണെന്ന് ഷാജി കൈലാസ് പറഞ്ഞു. ഉദാഹരണമായി ലൂസിഫർ സിനിമ പോലും അത്തരത്തിലുള്ളതായിരുന്നു. എല്ലാവർക്കും ഫ്യൂഡൽ ആൾക്കാരെ ഇഷ്‌ടമാണ് സിനിമയിൽ. വിമർശനങ്ങൾ നോക്കേണ്ട കാര്യമില്ല. സിനിമ വിജയമാണോയെന്നെത് മാത്രമാണ് ഘടകം. ഇഷ്‌ടമില്ലാത്തവർ തങ്ങളുടെ അഭിപ്രായം പറഞ്ഞോട്ടെ, നമുക്ക് ചെയ്യാൻ അറിയാവുന്നത് നമ്മൾ ചെയ്യുന്നു അത്രേയുള്ളൂവെന്നും ഷാജി കൈലാസ് പറഞ്ഞു.
മോഹൻലാലിന്റെ കൂടെയൊക്കെ വർക്ക് ചെയ്യുമ്പോൾ ഒരുപാട് കാര്യങ്ങൾ പഠിക്കാൻ കഴിയും. ഷോട്ടിന് മുമ്പ് ലൈറ്റ് ചെയ്‌ത് വച്ചിട്ടാണല്ലോ ക്യാമറാമാൻ വിളിക്കുന്നത്. ലാൽ ആദ്യം വന്ന് എല്ലാം ഒന്ന് നോക്കും. എവിടെയൊക്കെയാണ് വന്നു നിൽക്കേണ്ടത്, ഡയലോഗ് പറയേണ്ടത് എവിടെ എന്നൊക്കെ നോക്കും. ലൈറ്റ് ക്യാച്ച് ചെയ‌്താണ് പുള്ളി പോകുന്നത്. ഇത് ആർക്കും അറിയില്ല. ഓപ്പോസിറ്റ് ആർട്ടിസ്‌റ്റ് വന്നാൽ പോലും ലാൽ പതുക്കെ അയാളെ തട്ടിമാറ്റും. അതൊക്കെ അഭിനയത്തിന്റെ കൂടെ അദ്ദേഹം ചെയ്യുന്നതാണ്. ഇനി ശ്രദ്ധിച്ചാൽ മനസിലാകും. അങ്ങനെ മൂന്ന് കാര്യങ്ങൾ ലാലിൽ നിന്ന് താൻ പഠിച്ചതാണെന്നും ഷാജി കൈലാസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |