മുംബയ്: താരദമ്പതികളായ ഐശ്വര്യാ റായ് ബച്ചനും അഭിഷേക് ബച്ചനും വേർപിരിയുകയാണെന്ന തരത്തിലെ വാർത്തകൾ അടുത്തിടെയായി സമൂഹമാദ്ധ്യമങ്ങളിലടക്കം ചൂടുപിടിക്കുകയാണ്. ഇതിനിടെ ദുബായിലെ ഒരു പരിപാടിയിൽ പങ്കെടുത്ത ഐശ്വര്യ റായ്‌യുടെ പേരിൽ നിന്ന് ബച്ചനെ ഒഴിവാക്കിയതാണ് ഇപ്പോൾ ചർച്ചയാവുന്നത്. ഇന്നലെ ദുബായിൽ സംഘടിപ്പിച്ച ഗ്ളോബൽ വിമൺസ് ഫോറത്തിലാണ് താരം പങ്കെടുത്തത്. പരിപാടിയിൽ സ്ത്രീശാക്തീകരണത്തെക്കുറിച്ച് ഐശ്വര്യ സംസാരിക്കുകയും ചെയ്തു.
ഐശ്വര്യ വേദിയിലേയ്ക്ക് നടന്നടുക്കുന്നതിനിടെ 'ഐശ്വര്യ റായ്, അന്താരാഷ്ട്ര താരം' എന്നാണ് പുറകിലെ സ്‌ക്രീനിൽ തെളിഞ്ഞത്. സാധാരണയായി ഐശ്വര്യ റായ് ബച്ചൻ എന്ന പേരാണ് താരത്തിന്റേതായി ഉപയോഗിക്കുന്നത്. പേരിൽ നിന്ന് അഭിഷേകിന്റെ കുടുംബപ്പേരായ ബച്ചൻ ഒഴിവാക്കിയതാണ് വേർപിരിയൽ വാർത്തകൾക്ക് ആക്കം കൂട്ടുന്നത്. പരിപാടിയിലെ ചിത്രങ്ങളും ദൃശ്യങ്ങളും സമൂഹമാദ്ധ്യമങ്ങളിലടക്കം പ്രചരിക്കുന്നുണ്ട്.
അനന്ത് അംബാനിയുടെയും രാധിക മർച്ചന്റിന്റെയും വിവാഹത്തിന് ബച്ചൻ കുടുംബത്തിനൊപ്പം ഐശ്വര്യയും മകളും വരാത്തതാണ് അഭ്യൂഹങ്ങൾക്ക് തുടക്കം കുറിച്ചത്. ചടങ്ങിനിടെ ഐശ്വര്യയും മകളും ബച്ചൻ കുടുംബത്തിൽ നിന്ന് അകലം പാലിച്ചിരുന്നതും വലിയ ചർച്ചയായിരുന്നു.
മകൾ ആരാധ്യയുടെ ജന്മദിനത്തിൽ ഐശ്വര്യ പങ്കുവച്ച ചിത്രങ്ങളിൽ അഭിഷേക് ബച്ചൻ ഇല്ലാതിരുന്നതും ശ്രദ്ധനേടിയിരുന്നു. ഈ മാസം ആദ്യമായിരുന്നു ഐശ്വര്യയുടെ പിറന്നാൾ. എന്നാൽ പിറന്നാൾ ദിനത്തിൽ അഭിഷേകോ അമിതാഭ് ബച്ചനോ പതിവുപോലെ ആശംസ പോസ്റ്ററുകൾ പങ്കുവയ്ക്കാത്തതും അഭ്യൂഹങ്ങൾക്ക് ശക്തി കൂട്ടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |