തിരുവനന്തപുരം : ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ നേതൃത്വത്തിൽ സംസ്ഥാനത്തെ പ്രളയ ബാധിത പ്രദേശങ്ങളുടെ തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രികളിൽ ഇന്ന് മുതൽ സൗജന്യ ചികിത്സ ആരംഭിക്കും. പ്രളയ ബാധിതരായ രോഗികൾക്ക് സൗജന്യമായി മരുന്നുകൾ നൽകുകയും, ആവശ്യാനുസരണമുള്ള ചികിത്സ നൽകുകയുമാണ് പദ്ധതിയുടെ ലക്ഷ്യം. ഐ.എം.എ സമാഹരിച്ച മരുന്നുകളും, മറ്റ് ചികിത്സ സംബന്ധമായ സാധനങ്ങളും സൗജന്യമായി ഈ ആശുപത്രികൾ വഴി വിതരണം ചെയ്യും. സർക്കാർ മെഡിക്കൽ ക്യാമ്പുകളിൽ നൽകി വരുന്ന സഹായങ്ങൾക്ക് പുറമേ ആണിത്. പ്രളയം കൂടുതൽ രൂക്ഷമായ ജില്ലകളിലാണ് ഇത്തരം സൗജന്യ ക്ലിനിക്കുകൾ ആരംഭിക്കുകയെന്ന് ഐ.എം.എ സംസ്ഥാന പ്രസിഡന്റ് ഡോ. എം.ഇ സുഗതനും, സെക്രട്ടറി ഡോ. സുൾഫി നൂഹുവും അറിയിച്ചു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |