വർഷം തോറും ഇന്ത്യയിലെ ചികിത്സാച്ചെലവുകൾ വർദ്ധിച്ച് വരികയാണ്. ഇതിനനുസരിച്ച് നമ്മുടെ വരുമാനത്തിലും വർദ്ധനവ് വന്നില്ലെങ്കിൽ പ്രതിസന്ധികൾ അനേകം ഉണ്ടാകാം. ഈ ഒരൊറ്റ കാര്യം മുന്നിൽ കണ്ടാണ് പലരും ഹെൽത്ത് ഇൻഷുറൻസ് പോലുളളവയിൽ ഭാഗമാകുന്നത്. ഒരു മെഡിക്കൽ ഇൻഷുറൻസ് പോളിസിയെക്കുറിച്ച് തിരയുമ്പോൾ പലരും ആശയക്കുഴപ്പത്തിലാകാറുണ്ട്. എത്ര രൂപയുടെ പദ്ധതിയിലാണ് ചേരേണ്ടത്?എങ്ങനെയാണ് ചേരേണ്ടത്? ഏതാണ് നല്ലത് ?തുടങ്ങിയവ നമ്മളിൽ ഉണ്ടാകുന്ന ആശയക്കുഴപ്പങ്ങളാണ്.
ഹെൽത്ത് ഇൻഷുറൻസ് പോളിസിയിൽ ചേരുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട അഞ്ച് കാര്യങ്ങൾ എന്തെല്ലാമാണെന്ന് നോക്കാം.
1. ഇൻഷുറൻസ് തുക
പ്രതിവർഷം ചികിത്സാച്ചെലവുകൾ പത്ത് മുതൽ 12 ശതമാനം വരെ വർദ്ധിച്ചേക്കാം. നിലവിൽ മതിയെന്ന് നമ്മൾ വിചാരിക്കുന്ന പോളിസികൾ ചിലപ്പോൾ ഭാവിയിലുണ്ടാകുന്ന ചിലവുകൾക്ക് മതിയായെന്ന് വരില്ല. അതിനാൽത്തന്നെ ഉപഭോക്താവ് കുറഞ്ഞത് പത്ത് മുതൽ 15 ലക്ഷം രൂപയുടെ കവറേജ് ഉറപ്പാക്കുന്ന പോളിസിയാണ് തിരഞ്ഞെടുക്കേണ്ടത്.
2. ടോപ്പ് അപ്പ് പ്ലാൻ നിർബന്ധമാണ്
നിങ്ങളുടെ നിലവിലുളള പോളിസിയെക്കൂടാതെ ഒരു ടോപ്പ് അപ്പ് പ്ലാൻ എടുക്കുന്നത് നല്ലതാണ്. നിങ്ങളുടെ പോളിസി തുകയെക്കാൾ ഭാവിയിൽ ചികിത്സാച്ചെലവ് വന്നാൽ ടോപ്പ് അപ്പ് പ്ലാനിലൂടെ പ്രശ്നം പരിഹരിക്കാവുന്നതാണ്.
3. രോഗങ്ങളുടെ വിവരങ്ങൾ
പോളിയിൽ ചേരുമ്പോൾ നിലവിൽ നിങ്ങൾക്കുളള രോഗങ്ങളുടെ പൂർണവിവരങ്ങൾ ചേർക്കേണ്ടതുണ്ട്. ഇത് ചെയ്തില്ലെങ്കിൽ കവറേജ് കൃത്യസമയത്ത് ലഭിക്കണമെന്നില്ല.
4. കൃത്യത
പോളിസിക്കായുളള അപേക്ഷ സമർപ്പിക്കുമ്പോൾ വിവരങ്ങൾ കൃത്യമായി നൽകാൻ ശ്രദ്ധിക്കുക. അതുപോലെ പോളിസിയുടെ കാലയളവ്,നിക്ഷേപം,കവറേജ് തുടങ്ങിയവയും ശ്രദ്ധാപൂർവം മനസിലാക്കുക.
5. നികുതി ശ്രദ്ധിക്കുക
ആദായസികുതി വകുപ്പിലെ സെക്ഷൻ ഡി പ്രകാരം പോളിസിയിലൂടെ നികുതി തുക ലാഭിക്കാൻ സാധിക്കും. അതിലുപരി കുടുംബാംഗങ്ങളുടെ സംരക്ഷണം ഉറപ്പാക്കുന്ന രീതിയിലുളള കവറേജ് ഉറപ്പിക്കുക.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |