മൈസൂർ: ആലുവ സർവമത സമ്മേളനം സംഘടിപ്പിക്കാൻ ഗുരുവിന് പ്രേരണയായത് മലബാർ ലഹളയായിരുന്നുവെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. യോഗ നേതൃത്വത്തിന്റെ കീഴിൽ മൈസൂർ ഡോ. പൽപ്പു നഗറിൽ (ഹോട്ടൽ റിയോ മെറിഡിയൻ) ആരംഭിച്ച തൃദിന നേതൃത്വ ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗുരുവിന്റെ ശിഷ്യനായ കുമാരനാശാനെ മലബാറിലേക്കയച്ച് ലഹളയുടെ സ്ഥിതി വിവരങ്ങൾ ആരായുകയും ആശാൻ മലബാറിലെ ക്രൂരമായ അവസ്ഥയെപ്പറ്റി ഗുരുവിനെ ധരിപ്പിക്കുകയും ചെയ്തു.ഹഇക്കാര്യങ്ങൾ പിന്നീട് ദുരവസ്ഥയിൽ ആശാൻ വ്യക്തമാക്കിയിട്ടുണ്ട്.
ഹസർവമത സമ്മേളനം കൂടാനുണ്ടായ കാരണം കൂടി ഈ കാലഘട്ടത്തിൽ ചർച്ച ചെയ്യപ്പെടണം. മലബാർ ലഹളയിലെ ഭൂരിപക്ഷ സമുദായത്തിന്റെ ക്രൂരതകൾ ശ്രീനാരായണ ഗുരുവിനെ ഏറെ ദുഖിപ്പിച്ചിരുന്നു.എല്ലാ മതസാരവും ഏകം എന്നു മാത്രമേ ഗുരു സർവമത സമ്മേളനത്തിൽ പറഞ്ഞിട്ടുള്ളൂ .
ഇടതായാലും വലതായാലും ന്യൂനപക്ഷ മത തീവ്രവാദികളുടെ ശബ്ദം ഹമാസിന്റേത്
പോലെയാണ്. മതത്തിന്റെ പേരിൽ രാഷ്ട്രീയ പാർട്ടി രൂപികരിച്ച് ഒരു മതക്കാരെ മാത്രം അംഗങ്ങളും സ്ഥാനാർത്ഥികളുമാക്കിയും നാടിനെ ഭരിക്കാൻ കഴിയുന്നത് ഇന്ത്യയിൽ മാത്രമേ നടക്കൂ.ഇത്തരം മത ന്യൂനപക്ഷ രാഷ്ടീയ പാർട്ടികൾ മുന്നണി രാഷ്ടീയത്തിൽ പ്രവേശിച്ച് ഭൂരിപക്ഷ സമുദായക്കാരുടെ വോട്ടുകൾ വാങ്ങി ജയിക്കുകയാണ്.മുനമ്പത്തെ വഖഫ് അധിനിവേശം അപകടകരമാണ്. ഇടതും വലതും ചേർന്ന് നിയമസഭയിൽ ഒറ്റക്കെട്ടായി വഖഫിനായി പ്രമേയം പാസാക്കിയത് മുസ്ലീം സമുദായത്തെ പ്രീതിപ്പെടുത്താനാണ്. എന്നാൽ ഇവിടെ ജനശക്തിക്കു മുമ്പിൽ അധികാര വർഗത്തിന് മുട്ടു മടക്കേണ്ടി വന്നു. ഈഴവന് അനുകൂലമായ ചട്ടവും നിയമവും ഇവിടെ നിലവിലുണ്ടോയെന്നും വെള്ളാപ്പള്ളി ചോദിച്ചു.
യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി അദ്ധ്യക്ഷത വഹിച്ചു. ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ്, അഡ്വ.എ.എൻ രാജൻബാബു ,പി.റ്റി മന്മഥൻ എന്നിവർ പ്രസംഗിച്ചു. യോഗം കൗൺസിലർമാർ, യൂണിയൻ പ്രസിഡന്റ്, സെക്രട്ടറി, ബോർഡ് അംഗങ്ങൾ, പോഷക സംഘടനാ സംസ്ഥാന ഭാരവാഹികൾ എന്നിവർ പങ്കെടുക്കുന്നു
എസ്.എൻ.ഡി.പി യോഗം
നേതൃത്വ ക്യാമ്പിന്
മൈസുരുവിൽ തുടക്കം
മൈസൂർ: എസ്.എൻ.ഡി.പി യോഗം നേതൃത്വ ക്യാമ്പിന് മൈസുരുവിൽ തുടക്കമായി. ഇന്നലെ വൈകുന്നേരം 3 മണിക്ക് ഹോട്ടൽ റയോ മെറിഡിയനിൽ(ഡോ പൽപ്പു നഗർ) യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ , യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി, ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ് എന്നിവർക്ക് ക്യാമ്പ് നഗരിയിൽ മൈസൂർ ശാഖയുടെ നേതൃത്വത്തിൽ വരവേൽപ്പ് നൽകി.
പട്ട് ഷാൾ അണിയിച്ചും ഏലക്കാ മാലയിട്ടും തലപ്പാവ് അണിയിച്ചും പഴവർഗങ്ങൾ സമർപ്പിച്ചും മൈസൂരിന്റെ തനതായ സാംസ്കാരിക പൈതൃകം ഉയർത്തിപ്പിടിച്ചു കൊണ്ടുള്ള സ്വീകരണമാണ് നൽകിയത്. തുടർന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി സമ്മേളന നഗരിയിൽ പീത പതാകയുയർത്തിയതോടെ ക്യാമ്പിന് തുടക്കമായി. യോഗത്തിന്റെ കേരളത്തിനകത്തും പുറത്തും രാജ്യത്തിന് പുറത്തുമുള്ള യൂണിയനുകളുടെ പ്രസിഡന്റ്, സെക്രട്ടറി, ബോർഡ് അംഗങ്ങൾ, പോഷക സംഘടനാ സംസ്ഥാന ഭാരവാഹികൾ അടക്കം എഴുന്നൂറോളം പ്രതിനിധികളാണ് മൂന്ന് ദിവസത്തെ ക്യാമ്പിൽ പങ്കെടുക്കുന്നത്.
യോഗം ഉപാദ്ധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി ഗുരുദേവ ഛായാചിത്രത്തിന് മുമ്പിൽ ദദ്രദീപം തെളിച്ചു. തുടർന്ന് നടന്ന സമ്മേളനം യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉദ്ഘാടനം ചെയ്തു. തുഷാർ വെള്ളാപ്പള്ളി അദ്ധ്യക്ഷത വഹിച്ചു. ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ്, അഡ്വ: രാജൻ ബാബു, പി.റ്റി മന്മഥൻ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |