സഹോദരന്റെ വിയോഗത്തിൽ മനസ് തകർന്ന് നടൻ ബൈജു ഏഴുപുന്ന. ആരോഗ്യം നന്നായി നോക്കുകയും എല്ലാ ദിവസവും വർക്കൗട്ട് ചെയ്യുന്ന ശീലവുമുള്ള ആളുമായിരുന്നു സഹോദരനായ ഷെൽജുവെന്ന് ബൈജു പറയുന്നു. ദൈവം വിളിച്ചാൽ ആരോഗ്യമുണ്ടെന്നോ സമയമെന്നോ ഒന്നും ഇല്ല, ദൈവത്തിനു ഇഷ്ടമുള്ളവരെ വേഗം വിളിക്കും. അവൻ എന്റെ മമ്മിയുടെ അടുത്തേക്ക് പോയി. സമയമാകുമ്പോൾ എല്ലാവരും പോയെ പറ്റൂവെന്നും ഏറെ വേദനയോടെ ബൈജു പ്രതികരിച്ചു.
കഴിഞ്ഞ ദിവസം ഷെൽജുവിന്റെ വെഡ്ഡിംഗ് ആനിവേഴ്സറി ആയിരുന്നു. ഞാൻ ഉച്ചയ്ക്ക് അവനെ വിളിച്ചിരുന്നു. അവന്റെ കാറുമായിട്ടാണ് ഞാൻ പോയത്. ഇടുക്കിക്കു പോകുന്ന യാത്രയിൽ തൊടുപുഴ എത്തിയപ്പോൾ ഷെൽജുവിന് ഒട്ടും സുഖമില്ലാതെ വന്നു എന്ന് അറിഞ്ഞു. അവന് അനക്കം ഒന്നും ഉണ്ടായിരുന്നില്ല. നമ്മുടെ റോഡിന്റെ അവസ്ഥ കാരണം ആശുപത്രിയിൽ എത്തിക്കാൻ കുറച്ചു വൈകി. ആരോഗ്യം നന്നായി നോക്കുന്ന ആളാണ്. മദ്യപിക്കില്ല, പുകവലിക്കില്ല, ദുശ്ശീലങ്ങൾ ഒന്നും ഇല്ല. എല്ലാ ദിവസവും വർക്ക്ഔട്ട് ഒക്കെ ചെയ്യും. ശരീരം നന്നായി നോക്കുന്ന ഒരാളാണ്. അവനു ഇപ്പോ 49 വയസ്സായി. ദൈവം വിളിച്ചാൽ ആരോഗ്യമുണ്ടെന്നോ സമയമെന്നോ ഒന്നും ഇല്ല, ദൈവത്തിനു ഇഷ്ടമുള്ളവരെ വേഗം വിളിക്കും. അവൻ എന്റെ മമ്മിയുടെ അടുത്തേക്ക് പോയി. സമയമാകമ്പോൾ എല്ലാവരും പോയെ പറ്റൂ. ഞാൻ സിനിമയുമായി നടക്കമ്പോൾ അവനാണ് വീട്ടിലെ കാര്യങ്ങൾ നോക്കിയിരുന്നത്''. ബൈജു പറഞ്ഞു.
എരമല്ലൂർ സാനിയ തിയറ്റർ ഉടമയും മുൻ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായിരുന്ന എം.കെ. ജോണപ്പന്റെ ഇളയമകനാണ് ഷെൽജു. മാതാവ് പരേതയായ ഫിൽബി ജോണപ്പൻ. ഭാര്യ സിമി ഷെൽജു പഴമ്പിള്ളി. മക്കൾ: സിയാൻ ഷെൽജു, ഷോൺ ഷെൽജു, സോണിയ ഷെൽജു. സഹോദരങ്ങൾ: ബൈജു ഏഴുപുന്ന, രജിത പയസ്, രേഖ ബെർനാർഡ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |