കുരങ്ങുകൾ വിമാനത്താവളത്തിൽ എത്തിപ്പെട്ടാൽ എന്തായിരിക്കും അവസ്ഥ. അത്തരം ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വെെറലാകുന്നത്. സിംഗപ്പൂരിലെ ചാംഗി എയർപോർട്ടിലാണ് സംഭവം നടക്കുന്നത്. അവിടത്തെ അന്തരാഷ്ട്രവിമാനത്താവളത്തിന് ഉള്ളിലേക്ക് രണ്ട് കുരങ്ങുകൾ വഴിതെറ്റി വരുകയും അതിനെ അനുനയിപ്പിച്ച് പുറത്തെത്തിക്കാൻ ഒരു യുവതി ശ്രമിക്കുന്നതും പുറത്തുവന്ന വീഡിയോയിൽ ഉണ്ട്.
എവിടെ പോണമെന്ന് അറിയാതെ കുരങ്ങുകൾ വിമാനത്തിനുള്ളിൽ ഓടിനടക്കുന്നതാണ് വീഡിയോയുടെ തുടക്കം. പിന്നാലെ യൂണിഫാം ധരിച്ച ഒരു യുവതി കുരങ്ങിനെ ഇറക്കിവിടാൻ ശ്രമിക്കുന്നു. ആക്രമിക്കാതെ ശാന്തനായ കുരങ്ങിന് പുറത്തേക്കുള്ള വാതിൽ കാണിച്ച് കൊടുത്ത് യുവതി അങ്ങോട്ട് പോകാൻ അതിനോട് ആവശ്യപ്പെടുന്നു. വീഡിയോ വെെറലായതിന് പിന്നാലെ നിരവധി പേരാണ് ലെെക്കും കമന്റുമായി എത്തിയത്.
'ആരെങ്കിലും ആ യുവതിയ്ക്ക് ഒരു അവാർഡ് നൽകും',' പാവം കുരങ്ങൻ', 'നല്ല യുവതിയാണ് കുരങ്ങിനോടും പോലും എന്ത് നല്ല രീതിയിലാണ് അവൾ പെരുമാറുന്നത്' തുടങ്ങിയ നിരവധി കമന്റുകളാണ് വരുന്നത്. യുവതിയെ പുകഴ്ത്തിയാണ് കൂടുതൽ കമന്റും. യുവതിയുടെ പ്രകടനം കണ്ട് ഞെട്ടിപ്പോയി എന്നാണ് പലരും പറയുന്നത്. എന്നാൽ കുരങ്ങുകൾ എങ്ങനെ അവിടെ എത്തി,അവിടെ നിന്ന് പോയോ എന്ന കാര്യങ്ങളിൽ വ്യക്തതയില്ല. എന്തായാലും വളരെ തമാശ രൂപത്തിലാണ് കാര്യം സോഷ്യൽ മീഡിയ കെെകാര്യം ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |