തൃശൂർ : കൊടകര കുഴൽപ്പണക്കേസിൽ മുൻ ബി.ജെ .പി ഓഫീസ് സെക്രട്ടറി തിരൂർ സതീഷിന്റെ മൊഴി രേഖപ്പെടുത്താൻ കോടതി അനുമതി നൽകി. തൃശൂർ സി.ജെ.എം കോടതിയാണ് രഹസ്യമൊഴിയെടുക്കാൻ അനുമതി നൽകി.യത്. കുന്നകുളം കോടതിയിലാണ് രഹസ്യമൊഴി രേഖപ്പെടുത്തുക. ഇതിനുള്ള തീയതി കോടതി നിശ്ചയിച്ചിട്ടില്ല.
കുഴൽപ്പമം ബി.ജെ.പി ജില്ലാ കമ്മിറ്റി ഓഫീസിൽ കൊണ്ടുവന്നു എന്നാണ് തിരൂർ സതീഷ് നേരതെതെ വെളിപ്പെടുത്തിയിരുന്നത്. കൊടകര കവർച്ചയ്ക്ക് മുമ്പ് 9 കോടി രൂപ ചാക്കിലാക്കി ബി.ജെ.പി ഓഫീസിലെത്തിച്ചു എന്നായിരുന്നു സതീഷിന്റെ വെളിപ്പെടുത്തൽ ജില്ലാപ്രസിഡന്റ് അടക്കമുള്ളവരുടെ സാന്നിദ്ധ്യം അവിടെ ഉണ്ടായിരുന്നു എന്നും സതീഷ് പറഞ്ഞിരുന്നു.
സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രന്റെ അറിവോടെയാണ് പണം ഓഫീസിലെത്തിച്ചത്. തിരഞ്ഞെടുപ്പ് ഉപകരണങ്ങൾ എന്നുപറഞ്ഞ് ചാക്കികളിലായാമ് കോടിക്കണക്കിന് രൂപ എത്തിച്ചത്. തൃശൂർ ഓഫീസിലേക്തുള്ള തുക നൽകിയ ശേഷം ബാക്കി പണം കൊണ്ടുപോയെന്നും ഇിനെല്ലാം താൻ സാക്ഷിയാണെന്നും സതീഷ് വ്യക്തമാക്കിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |