കണ്ണൂർ : ഡി.സിി ബുക്സുമായി ബന്ധപ്പെട്ട ആത്മകഥാ വിവാദത്തിന്റെ അലകൾ അടങ്ങും മുമ്പ് പുതിയ പ്രഖ്യാപനവുമായി സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി. ജയരാജൻ, തന്റെ ആത്മകഥ ഈ മാസം പുറത്തിറങ്ങുമെന്ന് ഇ.പി. ജയരാജൻ പറഞ്ഞു. മൂന്നു ഭാഗങ്ങളാണ് ആത്മകഥയ്ക്കുള്ളത് . ഇതിൽ ആദ്യഭാഗമാണ് ഡിസംബറിൽ പുറത്തിറങ്ങുന്നത്. കണ്ണൂരിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആദ്യഭാഗം പൂർത്തിയായെന്നും പാർട്ടിയുടെ അനുമതി വാങ്ങിയ ശേഷമായിരിക്കും പുസ്തകം പ്രസിദ്ധീകരിക്കുകയെന്നും ഇ.പി വ്യക്തമാക്കി.
നിലവിൽ പുറത്തുവന്ന ഭാഗങ്ങൾ തന്റെ ആത്മകഥയല്ലെന്നും ഇ,പി പറഞ്ഞു. കട്ടൻചായയും പരിപ്പുവടയും എന്ന തന്നെ പരിഹസിക്കുന്ന പേര് ആയിരിക്കില്ല പുസ്തകത്തിന്. ആത്മകഥയുടെ പേര് ഇപ്പോൾ നിശ്ചയിച്ചിട്ടില്ലെന്നും ഇ.പി വ്യക്തമാക്കി. നേരത്തെ ആത്മകഥയുടെ ഭാഗമെന്ന നിലയിൽ പുറത്തുവന്ന ഉള്ളടക്കങ്ങൾ സംബന്ധിച്ച് നൽകിയ പരാതിയിൽ അന്വേഷണ സംഘം പിന്നീട് മൊഴി രേഖപ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. താനൊരു കരാറും ആരെയും ഏൽപ്പിച്ചിട്ടില്ലെന്നും ഒരു കോപ്പിയും ആർക്കും നൽകിയിട്ടില്ലെന്നും ഇ.പി കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |