ഭാര്യ കോകിലയെ സമൂഹമാദ്ധ്യമത്തിൽ അധിക്ഷേപിക്കുന്നതിനെതിരെ നടൻ ബാല. സംഭവത്തിന് പിന്നിൽ ആരാണെന്ന് അറിയാമെന്നും, മാപ്പ് പറഞ്ഞില്ലെങ്കിൽ കനത്ത തിരിച്ചടി ഉണ്ടാകുമെന്നും ബാല വീഡിയോ സന്ദേശത്തിൽ പ്രതികരിച്ചു. കാര്യമറിഞ്ഞ് കോകിലയുടെ അച്ഛൻ വിളിച്ചു. അദ്ദേഹം രാഷ്ട്രീയത്തിൽ വലിയ സ്വാധീനമുള്ളയാളാണെന്നും, കാര്യങ്ങൾ താൻ നോക്കികൊള്ളാമെന്നുമാണ് അറിയിച്ചതെന്ന് ബാല പറയുന്നു.
ബാലയുടെ വാക്കുകൾ-
''അടുത്തവന്റെ ഭാര്യയെ വേലക്കാരി എന്ന് വിളിക്കുന്നതാണോ സംസ്‌കാരം. എന്റെ മാമന്റെ മകളാണ് കോകില. സിനിമയെ പറ്റി സംസാരിക്ക്. അഭിനയത്തെ പറ്റിയും, സിനിമയുടെ റിലീസിനെയും കുറിച്ച് സംസാരിക്ക്. ഇന്ന് എന്റെ ഭാര്യയുടെ കണ്ണു നിറഞ്ഞു. ഇതിന് എങ്ങനെയാണ് നിങ്ങൾക്ക് ധൈര്യം വന്നത്. അടുത്തവന്റെ ഭാര്യയെ വേലക്കാരി എന്ന് വിളിക്കുന്ന നിയമം ഈ നാട്ടിലുണ്ടോ? കോകിലയുടെ അച്ഛൻ വിളിച്ചു. ഞാൻ പണ്ടേ പറഞ്ഞിട്ടുണ്ട്. രാഷ്‌ട്രീയത്തിൽ വലിയ ആളാണെന്ന്. പൊലീസിൽ പരാതിപ്പെടണ്ട എന്നാണ് അദ്ദേഹം പറഞ്ഞത്. എല്ലാം ഇനി പുള്ളി നോക്കിക്കൊള്ളാമെന്നാണ് പറയുന്നത്. ഇത് ചെയ‌്തയാൾ മാപ്പ് പറയണം. എല്ലാത്തിനും ഒരു മര്യാദ വേണം. ആളെ എനിക്കറിയാം. ഡയറക്‌ട് മെസേജ് ആണിത്. നിയമത്തിന് മുന്നിൽ വിട്ടുകൊടുക്കില്ല. അമ്പലം അടക്കം നല്ല പ്രവർത്തകളുമായിട്ട് മുന്നോട്ട് പോവുകയാണ് ഞാൻ. എന്റെ എന്തെങ്കിലും വാക്ക് ഞാൻ തെറ്റിച്ചോ? ഞങ്ങൾ രണ്ടുപേരും നന്നായിരിക്കുന്നത് നിങ്ങൾക്ക് ഇഷ്‌ടമല്ല. ''- വീഡിയോയിൽ ബാല പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |