ബാലുശ്ശേരി: വഖഫ് ആക്ട് റദ്ദാക്കുകയാണ് വേണ്ടതെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷൻ ആർ.വി ബാബു പറഞ്ഞു. വഖഫ് മത ഭീകരതക്കെതിരെ ഹിന്ദു ഐക്യവേദി കോട്ടൂർ പഞ്ചായത്ത് കമ്മിറ്റി കൂട്ടാലിടയിൽ സംഘടിപ്പിച്ച
ജന ജാഗ്രതാ സദസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വഖഫ് നിയമം ഭരണഘടനാ വിരുദ്ധമാണ്.
1950 ൽ നിലവിൽ വന്ന ഭരണഘടനയിൽ ഇല്ലാതിരുന്ന നിയമമാണ് വഖഫ് ആക്ട്. എന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങിൽ പൂമഠത്തിൽ രാഘവൻ അദ്ധ്യക്ഷനായി. കെ. ഷെനു, ഷാൻ കട്ടിപ്പാറ, ശശി വീര്യമ്പ്രം, എം.ടി മാധവൻ, വള്ളിയാട്ട് ബാലൻ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |