കുന്ദമംഗലം: കൈരളി വായനശാലാ വയോജനവേദിയുടെയും, കുന്ദമംഗലം പഞ്ചായത്ത് ആയുഷ് ആയുർവേദ മെഡിക്കൽ സെൻ്ററിൻ്റെയും, സീനിയർ സിറ്റിസൺസ് ഫ്രണ്ട്സ് വെൽഫെയർ അസോസിയേഷൻ്റെയും നേതൃത്വത്തിൽ സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് നടത്തി.കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലിജി പുൽക്കുന്നുമ്മൽ ഉദ്ഘാടനം ചെയ്തു. കെ .എം. അശോകൻ അദ്ധ്യക്ഷത വഹിച്ചു. ആയുർവേദ മെഡിക്കൽ ഓഫീസർ പി.സിമി നേതൃത്വം നൽകി. കെ.ലിയ ബോധവത്ക്കരണ ക്ലാസ് നടത്തി. ചന്ദ്രൻ തിരുവലത്ത്, ഷാജി ചോലക്കൽ മീത്തൽ, അംബികാദേവി, എ.സദാനന്ദൻ, സുബ്രഹ്മണ്യൻ വേഞ്ചേരിമീത്തൽ , എം.മാധവൻ, ഷാജി കുഴിമ്പാട്ടിൽ, ഉമേഷ് ബാബു എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |