SignIn
Kerala Kaumudi Online
Monday, 16 March 2026 4.47 PM IST

വയോധികയുടെ മൃതദേഹം വീട്ടുപരിസരത്ത് കത്തിക്കരിഞ്ഞ നിലയിൽ

Increase Font Size Decrease Font Size Print Page
shobhana

തിരുവനന്തപുരം: വയോധികയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. തിരുവനന്തപുരം ബാലരാമപുരത്താണ് സംഭവം. കോട്ടുകാൽ സ്വദേശി ശോഭന (62) ആണ് മരിച്ചത്.

ഇന്ന് രാവിലെ പതിനൊന്നരയോടെയാണ് സംഭവം. അയൽവാസികളാണ് ശോഭനയുടെ മൃതദേഹം വീടിന്റെ പുരയിടത്ത് കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. ശോഭനയുടെ ഭർത്താവ് സുധാകരൻ കൂലിപ്പണി ചെയ്യുന്നയാളാണ്. ഇവർക്ക് രണ്ട് മക്കളുണ്ട്. സംഭവസമയം വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. ആത്മഹത്യയാണെന്നാണ് പൊലീസ് സംശയിക്കുന്നത്. എന്നാൽ ജീവനൊടുക്കാൻ തക്കവണ്ണം പ്രശ്‌‌നങ്ങളൊന്നും ശോഭനയ്ക്കില്ലായിരുന്നുവെന്നാണ് ബന്ധുക്കൾ പറയുന്നത്. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മാറ്റുന്നതിനുള്ള നടപടികൾ ആരംഭിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.

TAGS: SHOBHANA, BALARAMAPURAM, FOUND DEAD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.