വയനാട്: വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ മരിച്ച നാല് പേരെ കൂടി തിരിച്ചറിഞ്ഞു. മൂന്ന് മൃതദേഹങ്ങളുടെയും ഒരു ശരീര ഭാഗത്തിന്റെയും ഡിഎൻഎ പരിശോധനാ ഫലമാണ് പുറത്തുവന്നത്. ആൻഡ്രിയ, രംഗസ്വാമി, നജ ഫാത്തിമ എന്നിവരുടെ മൃതദേഹങ്ങളും മുണ്ടക്കെെ സ്വദേശി സുബെെറിന്റേ ശരീര ഭാഗവുമാണ് തിരിച്ചറിഞ്ഞത്.
നേരത്തെ ഈ മൃതദേഹങ്ങളും മൃതദേഹഭാഗവും കാണാതായ മറ്റ് നാലുപേരുടേതാണെന്ന് കരുതിയിരുന്നത്. ഡിഎൻഎ പരിശോധനയുടെ അടിസ്ഥാനത്തിൽ മൃതദേഹങ്ങൾ കെെമാറണമെന്ന് കളക്ടർ ഉത്തരവിട്ടു. നിലവിലെ സംസ്‌കാര സ്ഥലത്ത് തന്നെ തുടരണമെന്ന് താല്പര്യമുണ്ടെങ്കിൽ അടയാളപ്പെടുത്തിയ പേരുകളിൽ മാറ്റം വരുത്താൻ സൗകര്യം ഒരുക്കണമെന്നും നിർദേശമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |