ആലപ്പുഴ: കാപ്പാ നിയമപ്രകാരം നാടു കടത്തിയ കുപ്രസിദ്ധ ഗുണ്ട നിയമം ലംഘിച്ച് ജില്ലയിൽ പ്രവേശിച്ചതിന് അറസ്റ്റിലായി. കായംകുളം, വള്ളികുന്നം, നൂറനാട് എന്നീ പോലീസ് സ്റ്റേഷൻ പരിധികളിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ കായംകുളം ചേരാവള്ളി മുറിയിൽ മുല്ലശ്ശേരിൽ വീട്ടിൽ മാങ്ങാണ്ടി ഷെമീർ എന്നു വിളിക്കുന്ന ഷെമീറിനെയാണ് (39) കാപ്പ ഉത്തരവ് ലംഘിച്ച് പ്രവേശിച്ചതിന് അറസ്റ്റ് ചെയ്തത്. കാപ്പ ഉത്തരവ് നിലനിൽക്കേ കുറ്റിത്തെരുവ് ജംഗ്ഷന് സമീപം വെച്ച് 62 വയസ്സുള്ള അബ്ദുൾ സലാം എന്നയാളെ ഷെമീർ മർദ്ദിച്ചിരുന്നു.. തമിഴ്‌നാട്ടിൽ ഒളിവിൽ കഴിഞ്ഞ പ്രതിയെ നാട്ടിലേക്ക് വരുന്നതിനിടെ തെന്മലയിൽ നിന്നും തെന്മല പൊലീസിന്റെ സഹായത്തോടെയാണ് പിടികൂടിയത്. കായംകുളം ഡിവൈ.എസ്.പി ബാബുക്കുട്ടന്റെ മേൽനോട്ടത്തിൽ സി.ഐ അരുൺ ഷാ, എസ്.ഐ രതീഷ് ബാബു, പൊലീസ് ഉദ്യോഗസ്ഥരായ അഖിൽ മുരളി, അരുൺ, വിഷ്ണു.എസ്.നായർ, അരുൺ കൃഷ്ണൻ, ഗോപകുമാർ, മനു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |