മലയാളികളുടെ പ്രിയതാരം അനുശ്രീയുടെ ഓണം സ്പെഷ്യൽ ലുക്കാണ് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. ഓണം അടുത്തെത്തിയതോടെ കേരള സാരിയിൽ പുത്തൻ ട്രെൻഡുകൾ കണ്ടെത്താനാഗ്രഹിക്കുന്ന ഫാഷൻ പ്രേമികളെ ആകർഷിക്കുന്നതാണ് ചിത്രങ്ങൾ.
പാരമ്പര്യ തനിമയ്ക്കൊപ്പം മോഡേൺ ഫാഷൻ ചേരുവകളും ചേർത്തുള്ളതാണ് അനുശ്രീ അവതരിപ്പിച്ചിരിക്കുന്ന ഡിസൈനുകൾ. ലേബൽ എം ഫാഷൻ ബ്രാൻഡിന് വേണ്ടിയുള്ള ഫോട്ടോ ഷൂട്ടിലാണ് അനുശ്രീ പുതിയ മേക്കോവറിൽ എത്തിയിരിക്കുന്നത്. ഇവരുടെ പുഷ്പക കളക്ഷനിലെ വസ്ത്രങ്ങളാണ് താരം അണിഞ്ഞിരിക്കുന്നത്. കേരള സാരിക്ക് ഭംഗിയേകാൻ പേസ്റ്റൽ നിറങ്ങൾക്കൊപ്പം ബ്രോക്കേഡ് വർക്കുകളും കട്ട് വർക്കുകളുമുണ്ട്. ബ്ലൗസിന്റെ നെക്ക്, സ്ലീവ് ഡിസൈനുകളും വ്യത്യസ്തമാണ്. മമ്മൂട്ടിയുടെ മധുരരാജയാണ് അനുശ്രീയുടേതായി ഒടുവിൽ റിലീസായ ചിത്രം. ഉൾട്ട, സേഫ് എന്നീ ചിത്രങ്ങളും താരത്തിന്റേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |