ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദർശിച്ച് നടി കരീനകപൂറും കുടുംബവും. മുത്തച്ഛനും നടനുമായ രാജ്കപൂറിന്റെ നൂറാം ജന്മദിനാഘോഷ ചടങ്ങുമായി ബന്ധപ്പെട്ട് നടത്തുന്ന പ്രത്യേക ഫിലിം ഫെസ്റ്റിനായി പ്രധാനമന്ത്രി ക്ഷണിക്കാനാണ് താരകുടുംബം എത്തിയത്.
കരീന കപൂർ, ഭർത്താവ് സെയ്ഫ് അലിഖാൻ, സഹോദരി കരിഷ്മ കപൂർ, നീതു കപൂർ, രൺബീർ കപൂർ, ഭാര്യ ആലിയഭട്ട്, റിഥിക കപൂർ ഷാഹ്നി, ഭാരത് സാഹ്നി, റിമ ജെയ്ൻ, ആദർ ജെയ്ൻ, അർമാൻ ജെയ്ൻ, അനീസ മൽഹോത്ര, നിതാഷാ നന്ദ, മനോജ് ജെയ്ൻ, നിഖിൽ നന്ദ എന്നിവരടങ്ങുന്ന സംഘമാണ് പ്രധാനമന്ത്രിയെ സന്ദർശിച്ചത്. ഇതിന്റെ ചിത്രങ്ങൾ താരങ്ങൾ സോഷ്യൽ മീഡിയ പേജിൽ പങ്കുവച്ചിട്ടുണ്ട്.
സന്ദർശനത്തിന് ശേഷം മക്കൾ തയ്‌മൂറിനും ജിയ അലി ഖാനുമായി പ്രധാനമന്ത്രി നൽകിയ ഓട്ടോഗ്രാഫും കരീന ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചു. ജന്മദിനാഘോഷ ചടങ്ങിൽ പ്രധാനമന്ത്രിയെ ക്ഷണിക്കാനായതിൽ ഏറെ സന്തോഷമുണ്ടെന്നും കരീന പോസ്റ്റിൽ കുറിച്ചു. ഡിസംബർ 13 മുതൽ 15 വരെയാണ് രാജ്കപൂർ 100 ഫിലിം ഫെസ്റ്റിവൽ നടക്കുന്നത്. രാജ്കപൂറിന്റെ ആവാര (1951), ശ്രീ 420 (1995), സംഘം (1964), മേരാ നാം ജോക്കർ (1970) അടക്കമുള്ള സിനിമകൾ പ്രദർശിപ്പിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |