തിരുവനന്തപുരം: പ്രളയ ബാധിതർക്കായി സാലറി ചാലഞ്ച് വഴി ജീവനക്കാരിൽനിന്ന് സമാഹരിച്ച തുക കെ.എസ്.ഇ.ബി വകമാറ്റിയതിനെ ട്രോളി വി.ടി.ബൽറാം എം.എൽ.എ. കെഎസ്ഇബി സാലറി ചലഞ്ചിനേക്കുറിച്ച് വിശദീകരിക്കുന്ന നന്മ മരം ആശാന്മാര്‍ എന്നുപറഞ്ഞ് ചിത്രം സഹിതമായിരുന്നു ബൽറാമിന്റെ ട്രോൾ. കാശ് ആശാൻ തരും എന്ന ഹാഷ്ടാഗും പോസ്റ്റിനൊപ്പമുണ്ട്.
സാലറി ചാലഞ്ച് വഴി കിട്ടിയ 132 കോടി രൂപ പത്ത് മാസം കഴിഞ്ഞിട്ടും സർക്കാരിന്റെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയിരുന്നില്ല. ഈ തുക ഉടന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് കൈമാറുമെന്നാണ് കെ.എസ്.ഇ.ബി ചെയർമാൻ എൻ.എസ്. പിള്ളയുടെ വിശദീകരണം.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് സാലറി ചലഞ്ചിലൂടെ കഴിഞ്ഞ സെപ്റ്റംബർ മുതലാണ് കെഎസ്ഇബി പണം സമാഹരിച്ച തുടങ്ങിയത്. ഇതിൽ, വെറും 10 കോടി 23 ലക്ഷം രൂപ മാത്രമാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് കൈമാറിയത്. പത്തു മാസമായി ജീവനക്കാരിൽ നിന്നു പിടിച്ച 132 കോടി 46 ലക്ഷം രൂപ കെ.എസ്.ഇ.ബി സ്വന്തം അക്കൗണ്ടിൽ സൂക്ഷിച്ചിരിക്കുകയാണ്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെത്തി പ്രളയ ബാധിതർക്ക് ആശ്വാസമാകേണ്ട തുകയാണ് കെ.എസ്.ഇ.ബി മാസങ്ങളായി സ്വന്തം അക്കൗണ്ടിൽ സൂക്ഷിക്കുന്നത്. ഭീമമായ ഈ തുകയ്ക്ക് കിട്ടിയ പലിശ എത്രയെന്നും കെ.എസ്.ഇ.ബി വ്യക്തമാക്കുന്നില്ല. ഒന്നിച്ചൊരു വലിയ തുക നൽകാന്‍ വേണ്ടിയാണ് എല്ലാ മാസവും തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് കൈമാറാത്തതെന്നാണ് കെ.എസ്.ഇ.ബിയുടെ വിശദീകരണം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |