ചെന്നൈ ; സിനിമാ പ്രേമികൾക്ക് എന്നും സൂപ്പർ സ്റ്റാറെന്നാൽ തലൈവർ രജനികാന്താണ്. 74-ാം വയസിലും ആ പദവിക്ക് ഇളക്കം തട്ടിയിട്ടില്ല. രജനികാന്തിന്റെ ജന്മദിനമാണ് ഇന്ന്. സൂപ്പർ താരത്തിന്റെ ജന്മദിനാഘോഷത്തിന് മുന്നോടിയായി മധുരൈ തിരുമംഗലത്തെ അരുൾമിഗു ശ്രീരജനി ക്ഷേത്രത്തിൽ രജനികാന്തിന്റെ പുതിയ പ്രതിമ സ്ഥാപിച്ചിരിക്കുകയാണ് ആരാധകൻ. രജനികാന്തിന്റെ മൂന്നടി ഉയരവും 300 കിലോ ഭാരവുമുള്ള പ്രതിമയാണ് പിറന്നാളിന്റെ തലേദിവസം ബുധനാഴ്ച അനാച്ഛാദനം ചെയ്തത്.
വിരമിച്ച സൈനിക ഉദ്യോഗസ്ഥനായ കാർത്തിക്കാണ് രജനികാന്തിന്റെ ഈ കടുത്ത ആരാധകൻ. കാർത്തിക്കാണ് ക്ഷേത്രത്തിന്റെ മേൽനോട്ടവും നിർവഹിക്കുന്നത്. ആരാധകർക്ക് സൂപ്പർതാരത്തോട് ആദരവർപ്പിക്കാനുള്ള സ്ഥലമെന്ന നിലയ്ക്കാണ് ക്ഷേത്രം തുടങ്ങിയത്. കഴിഞ്ഞ നാലു വർഷമായി ക്ഷേത്രത്തിൽ പ്രത്യേക പ്രാർത്ഥനയും പൂജകളും കാർത്തിക്ക് നടത്തി വരുന്നു.
നേരത്തെ ഇവിടെയുണ്ടായിരുന്ന പ്രതിമ മാറ്റിയാണ് പുതിയത് സ്ഥാപിച്ചത്. രജനിയുടെ മാപ്പിളൈ സിനിമയിലെ കഥാപാത്രത്തിന്റെ രൂപത്തിലാണ് പ്രതിമ നിർമ്മിച്ചിരിക്കുന്നത്. പിറന്നാൾ ആഘോഷത്തിന്റെ ഭാഗമായി ക്ഷേത്രത്തിൽ പ്രത്യേക പൂജകളും അഭിഷേകവും നടന്നു. ക്ഷേത്രത്തെ കുറിച്ച് രജനികാന്തിന് അറിയാമെന്നും ഒരിക്കൽ ക്ഷേത്രം സന്ദർശിക്കാനെത്തുമെന്ന് അദ്ദേഹം അറിയിച്ചതായും കാർത്തിക് പറയുന്നു. അതിനായി കാത്തിരിക്കുകയാണെന്നും കാർത്തിക്ക് കൂട്ടിച്ചേർത്തു.
#WATCH | Tamil Nadu | Ahead of his 74th birthday on Thursday, December 12, a new statue of Actor Rajinikanth has been unveiled at the "Arulmigu Sri Rajini Temple" in Thirumangalam, Madurai.
— ANI (@ANI) December 11, 2024
The statue depicts Rajinikanth's iconic character from the movie 'Mappillai', honouring… pic.twitter.com/cVgTAlHenK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |