തിരുവനന്തപുരം: ആയുർവേദം, ഹോമിയോപ്പതി, സിദ്ധ , യുനാനി കോഴ്സുകളിൽ പ്രവേശനത്തിന് അപേക്ഷിച്ചവർക്ക് നീറ്റ് യു.ജി ഫലം പ്രവേശന പരീക്ഷാ കമ്മിഷണർക്ക് സമർപ്പിക്കുന്നതിന് 15ന് വരെ www.cee.kerala.gov.inൽ സൗകര്യമുണ്ട്. പുതുതായി അപേക്ഷിച്ചവർക്ക് അപേക്ഷയോടൊപ്പം സമർപ്പിച്ച ഫോട്ടോ, ഒപ്പ്, നേറ്റിവിറ്റി, പത്താം ക്ലാസ് സർട്ടിഫിക്കറ്റ്, നാഷണാലിറ്റി എന്നിവയിലെ ന്യൂനതകൾ പരിഹരിക്കാനും അപേക്ഷാ ഫീസടയ്ക്കാനും www.cee.kerala.gov.inൽ 15വരെ അവസരമുണ്ട്. ഹെൽപ് ലൈൻ : 0471-252530.
ഓപ്ഷൻ നൽകാം
പി.ജി ആയുർവേദ കോഴ്സിലേക്കുള്ള മൂന്നാംഘട്ട സ്ട്രേ വേക്കൻസി അലോട്ട്മെന്റിന് 17ന് ഉച്ചയ്ക്ക് ഒന്നുവരെ www.cee.kerala.gov.in ൽ ഓപ്ഷൻ നൽകാം.
പി.ജി ആയുർവേദ അലോട്ട്മെന്റ്
പി.ജി ആയുർവേദ കോഴ്സുകളിലെ മൂന്നാം ഘട്ട സ്ട്രേ വേക്കൻസി അലോട്ട്മെന്റിനുള്ള അപേക്ഷയിലെ വിവരങ്ങൾ പരിശോധിക്കുന്നതിനും ന്യൂനതകൾ തിരുത്തുന്നതിനും 16ന് ഉച്ചയ്ക്ക് 12 വരെ www.cee.kerala.gov.in ൽ അവസരം. സർട്ടിഫിക്കറ്റുകളും രേഖകളും വെബ്സൈറ്റിൽ അപ്ലോഡ് ചെയ്യാം.
ഉത്തരസൂചിക പ്രസിദ്ധീകരിച്ചു
എൻ.എം.എം.എസ് മാറ്റ്, സാറ്റ് പരീക്ഷകളുടെ താത്കാലിക ഉത്തരസൂചിക https://pareekshabhavan.kerala.gov.in/ nmmse.kerala.gov.in ൽ.
ബി.ഫാം അപേക്ഷ നീട്ടി
ബി.ഫാം (ലാറ്ററൽ എൻട്രി) കോഴ്സിൽ പ്രവേശനത്തിനായി 17ന് വൈകിട്ട് 5 വരെ അപേക്ഷിക്കാം. അപേക്ഷയോടൊപ്പം നൽകേണ്ട സർട്ടിഫിക്കറ്റുകൾ 21വരെ അപ്ലോഡ് ചെയ്യാം. വിവരങ്ങൾക്ക് www.cee.kerala.gov.in.
പാരാമെഡിക്കൽ പ്രവേശനം: തീയതി നീട്ടി
പാരാമെഡിക്കൽ ഡിഗ്രി കോഴ്സുകളിൽ പ്രവേശനത്തിനുള്ള തീയതി 24 വരെ നീട്ടി. www.lbscentre.kerala.gov.inൽ പ്രസിദ്ധീകരിച്ചിട്ടുള്ള റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട അപേക്ഷകർക്ക് ഒഴിവുള്ള സീറ്റുകളിലേക്ക് 16 മുതൽ 18ന് വൈകിട്ട് 5 വരെ ഓൺലൈനായി പുതുതായി കോഴ്സ്/കോളേജ് ഓപ്ഷനുകൾ നൽകാം. മുൻപ് സമർപ്പിച്ച ഓപ്ഷനുകൾ പരിഗണിക്കില്ല. മുൻപ് അലോട്ട്മെന്റ് ലഭിച്ചെങ്കിലും പ്രവേശനം നേടാത്തവരെ ഈ അലോട്ട്മെന്റിൽ പങ്കെടുപ്പിക്കില്ല. വിവരങ്ങൾക്ക് 04712560363, 64.
ഓർമിക്കാൻ...
1. ആർ.ആർ.ബി. ജെ.ഇ പരീക്ഷ:- റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡ് നടത്തുന്ന ജൂനിയർ എൻജിനിയർ പരീക്ഷാ ഹാൾ ടിക്കറ്റ് പ്രസിദ്ധീകരിച്ചു. 16, 17, 18 തീയതികളിലാണ് പരീക്ഷ.
2. എ.ഐ.എൽ.ഇ.ടി ഫലം:- ബി.എ എൽ എൽ.ബി (ഓണേഴ്സ്), എൽ എൽ.എം, പി എച്ച്.ഡി പ്രോഗ്രാം പ്രവേശനത്തിനായി ഡൽഹി നാഷണൽ ലാ യൂണിവേഴ്സിറ്റി നടത്തിയ ഓൾ ഇന്ത്യ ലാ എൻട്രൻസ് ടെസ്റ്റ് 2025 (AILET) ഫലം പ്രസിദ്ധീകരിച്ചു. വെബ്സൈറ്റ്: nationallawuniversitydelhi.in.
3. കീം ആയുർവേദ സ്ട്രേ വേക്കൻസി ഫില്ലിംഗ്:- ആയുർവേദ/ഹോമിയോ/സിദ്ധ/യുനാനി/മെഡിക്കൽ അനുബന്ധ കോഴ്സുകളിലേക്കുള്ള നാലാം ഘട്ട സ്ട്രേ വേക്കൻസി ഫില്ലിംഗ് അലോട്ട്മെന്റിന് 15 വരെ ഓപ്ഷൻ രജിസ്ട്രേഷൻ നടത്താം. വെബ്സൈറ്റ്: www.cee.kerala.gov.in.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |