ന്യൂഡൽഹി: ഡൽഹിയിലെ സ്‌കൂളുകൾക്ക് നേരെ വീണ്ടും ബോംബ് ഭീഷണി. ഈ ആഴ്‌ചയിൽ മൂന്നാമത്തെ തവണയാണ് ഭീഷണി സന്ദേശം സ്‌കൂളുകളിൽ എത്തുന്നത്. ഇമെയിൽ വഴിയാണ് ഭീഷണി എത്തിയതെന്ന് ഡൽഹി പൊലീസ് അറിയിച്ചു.
ഇന്നലെ നഗരത്തിലെ ഏകദേശം 30 സ്വകാര്യ സ്‌കൂളുകളിൽ ബോംബ് വയ്‌ക്കുമെന്ന് ഭീഷണിപ്പെടുത്തുന്ന സന്ദേശങ്ങൾ വന്നിരുന്നു. തിങ്കളാഴ്‌ചയും 44 സ്‌കൂളുകൾക്ക് നേരെ ബോംബ് ഭീഷണി ഉണ്ടായി. ഡിസംബർ 13, 14 തീയതികളിൽ സ്‌ഫോടനം നടക്കുമെന്ന മുന്നറിയിപ്പാണ് സന്ദേശങ്ങളിലുണ്ടായിരുന്നത്. കെട്ടിടങ്ങളെയും ആളുകളെയും തകർക്കാൻ കെൽപ്പുള്ള ധാരാളം സ്ഫോടക വസ്‌തുക്കൾ സ്‌കൂൾ പരിസരത്ത് ഉണ്ടെന്നും അതിൽ പറയുന്നുണ്ട്. ഈ ദൗത്യത്തിന് ഒരു 'രഹസ്യ ഡാർക്ക് വെബ്' ഗ്രൂപ്പ് ഉണ്ടെന്നും ഇമെയിലിൽ പറയുന്നു.
സ്‌കൂളുകളിലേക്ക് പ്രവേശിക്കുന്ന കുട്ടികളുടെ ബാഗുകൾ നിങ്ങൾ പരിശോധിക്കില്ലെന്നറിയാം, ചില സ്‌കൂളുകളിൽ വിദ്യാർത്ഥികൾക്കൊപ്പം മാതാപിതാക്കളും മീറ്റിംഗിനായി എത്തും എന്നതുൾപ്പെടെ ഭീഷണി സന്ദേശത്തിലുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |