മലപ്പുറം: സംസ്ഥാന വാഫി വഫിയ്യ കലോത്സവവും ബിരുദദാന സമ്മേളനവും ജനുവരി 15,16 തീയതികളിൽ എറണാകുളത്ത് നടക്കും. 'ഇസ്‌ലാം: ലളിതം സുന്ദരം' എന്ന പ്രമേയത്തിൽ നടക്കുന്ന പരിപാടിക്ക് കളമശ്ശേരി സംറ ഇന്റർനാഷണൽ കൺവെൻഷൻ സെന്റർ വേദിയാകും. അറുപതിലേറെ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികളും പൂർവവിദ്യാർത്ഥികളും പങ്കെടുക്കും. ബിരുദദാന സമ്മേളനത്തിൽ 1,200ഓളം വാഫി വഫിയ്യ പണ്ഡിതർ സനദ് സ്വീകരിക്കും.
ജനുവരി 15ന് നടക്കുന്ന വഫിയ്യ കലോത്സവത്തിലും വനിതാ കോൺഫറൻസിലും ബിരുദദാന സമ്മേളനത്തിലുമായി സുൽഫത്ത് ബീവി പാണക്കാട്, സജ്ന ബീവി, ശബാന ബീവി, ഹനിയ്യ മുനവ്വർ ബീവി, ജെബി മേത്തർ എം.പി, ഉമ തോമസ് എം.എൽ. എ തുടങ്ങിയവർ അതിഥികളായെത്തും. സമാപന ദിനമായ 16ന് നടക്കുന്ന വാഫി കലോത്സവത്തിലും ബിരുദദാന ചടങ്ങിലുമായി പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, റഷീദലി ശിഹാബ് തങ്ങൾ, അബ്ബാസലി ശിഹാബ് തങ്ങൾ, മുനവ്വറലി ശിഹാബ് തങ്ങൾ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, പി.കെ.കുഞ്ഞാലിക്കുട്ടി, ഇ.ടി മുഹമ്മദ് ബഷീർ, അഡ്വ. ഹാരിസ് ബീരാൻ, കെ.എം.ഷാജി, അൻവർ സാദത്ത് എം.എൽ.എ, ഹൈബി ഈഡൻ എം.പി, വി.കെ. ഇബ്രാഹിം കുഞ്ഞ്, ടി.എ.അഹമ്മദ് കബീർ തുടങ്ങിയവർ പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |