വിവാഹ പർച്ചേസുകൾക്ക് പ്രത്യേക ഫ്ലോർ
കൊച്ചി: പ്രമുഖ വസ്ത്ര വ്യാപാര സ്ഥാപനമായ ശീമാട്ടിയുടെ കൊച്ചി ഷോറൂമിൽ വിവാഹ വസ്ത്രങ്ങൾക്ക് മാത്രമായി വെഡ്ഡിംഗ് മാറ്റേഴ്സ് ആരംഭിച്ചു. വിവാഹ ആഘോഷങ്ങൾക്കുള്ള എല്ലാവിധ വസ്ത്രങ്ങൾക്കും ആക്സസറീസീനുമായി ശീമാട്ടിയുടെ ആറാം നിലയിൽ ആരംഭിച്ച എക്സ്ക്ലൂസീവ് ഫ്ലോർ ഇന്നലെ ശീമാട്ടി സി.ഇ.ഒയും ലീഡ് ഡിസൈനറുമായ ബീന കണ്ണൻ ഉദ്‌ഘാടനം ചെയ്തു. ഉപഭോക്താക്കൾക്ക് സുഗമമായ വിവാഹ ഷോപ്പിംഗ് അനുഭവം സമ്മാനിക്കുകയാണ് വെഡ്ഡിംഗ് മാറ്റേഴ്സിലൂടെ ശീമാട്ടി ലക്ഷ്യമിടുന്നതെന്ന് ബീന കണ്ണൻ പറഞ്ഞു.
വരനും വധുവിനുമുള്ള വസ്ത്രങ്ങൾ മുതൽ ആക്സസറീസുകൾ ഇവിടെയുണ്ടാകും. കേരള, സൗത്ത് ഇന്ത്യൻ, നോർത്ത് ഇന്ത്യൻ, വെസ്റ്റേൺ, അറബിക് വിവാഹ വസ്ത്രങ്ങളും ആക്സിസറീസും ചെരിപ്പുകളും ഉൾപ്പെടെയുള്ളവ ഒരുക്കിയിട്ടുണ്ട്.
മെഹന്തി, ഹൽദി, റിസപ്ഷൻ തുടങ്ങിയ ആഘോഷങ്ങൾക്കായി വധുവിനുള്ള സാരി, ലെഹെങ്ക, ചോളി, വെഡ്ഡിംഗ് ഗൗൺ, സൽവാർ, ഷറാറ അടക്കമുള്ള വിവാഹ വസ്ത്രങ്ങളും, മുണ്ട് - ഷർട്ട്, കുർത്ത, ബ്ലേസർ, ഷേർവാണി, തുടങ്ങിയ വരനുള്ള വിവാഹ വസ്ത്രങ്ങളും പ്രീമിയം ജുവലറി, കോസ്‌മെറ്റിക്‌സ് പ്രോഡക്‌ട്, ബാഗുകൾ, ഫുട് വെയറുകൾ എന്നിവയും തിരഞ്ഞെടുക്കാനാകും.
ഏറ്റവും മികച്ച ഫാഷൻ അനുഭവം നൽകുകയെന്ന ലക്ഷ്യത്തോടെ ലോകോത്തര നിലവാരമുള്ള വിപുലമായ വസ്ത്ര ശേഖരമാണ് ഉപഭോക്താക്കൾക്കായി ശീമാട്ടി ഒരുക്കിയിരിക്കുന്നത്. കൊച്ചിക്ക് പുറമെ കോട്ടയം, കോഴിക്കോട് എന്നിവിടങ്ങളിൽ ശീമാട്ടി ഷോറൂമുകളും കോട്ടയം, കൊച്ചി, കോഴിക്കോട് ഹൈലൈറ്റ് മാൾ, തിരൂർ, പാലാ എന്നിവിടങ്ങളിൽ ശീമാട്ടി യംഗ് ഷോറൂമുകളും പ്രവർത്തിക്കുന്നു. സാരികൾക്ക് മാത്രമായി ശീമാട്ടി ഗ്രേറ്റ് ഇന്ത്യൻ സാരീസ് ഷോറൂം മലപ്പുറം എടപ്പാളിലും പ്രവർത്തിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |