വിദൂരവിദ്യാഭ്യാസം ഡിഗ്രി, പി.ജി പ്രവേശനം: തിയതി നീട്ടി
സർവകലാശാല വിദൂരവിദ്യാഭ്യാസ വിഭാഗം നടത്തുന്ന വിവിധ ഡിഗ്രി, പി.ജി പ്രോഗ്രാമുകളിലേക്ക് പ്രവേശനത്തിന് അപേക്ഷിക്കാനുള്ള തീയതി നീട്ടി. പിഴകൂടാതെ 22 വരെയും നൂറ് രൂപ പിഴയോടെ 24 വരെയും ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷയുടെ പ്രിന്റൗട്ട് രേഖകൾ സഹിതം 27-നകം വിദൂരവിദ്യാഭ്യാസ വിഭാഗത്തിൽ ലഭിക്കണം. കൂടുതൽ വിവരങ്ങൾക്ക്: www.sdeuoc.ac.in വെബ്സൈറ്റിൽ. ഫോൺ: 0494 2407356, 2400288.
അറബിക് പി.ജി ഡിപ്ലോമ/സർട്ടിഫിക്കറ്റ് കോഴ്സ് പ്രവേശനം
സർവകലാശാലാ അറബിക് പഠനവകുപ്പിൽ നടത്തുന്ന പി.ജി ഡിപ്ലോമ ഇൻ ട്രാൻസ്ലേഷൻ ആൻഡ് സെക്രട്ടേറിയൽ പ്രാക്ടീസ് ഇൻ അറബിക്, പി.ജി ഡിപ്ലോമ ഇൻ കൊമേഴ്സ് ആൻഡ് മാനേജ്മെന്റ് ഇൻ അറബിക്, സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ സ്പോക്കൺ അറബിക് എന്നീ കോഴ്സുകളിലേക്ക് അപേക്ഷിക്കാനുള്ള തീയതി 24 വരെ നീട്ടി. അപേക്ഷാ ഫോം സർവകലാശാലാ വെബ്സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച് 115 രൂപ ചലാൻ സഹിതം 24നകം ലഭിക്കണം. വെബ്സൈറ്റ്: www.cuonline.ac.in ഫോൺ: 0494 2407254.
ബി.എസ്.സി/ബി.സി.എ പുനർമൂല്യനിർണയഫലം
കാലിക്കറ്റ് സർവകലാശാല അഞ്ചാം സെമസ്റ്റർ ബി.എസ്.സി/ബി.സി.എ (സി.യു.സി,ബി.സി.എസ്.എസ്) നവംബർ 2018 പരീക്ഷയുടെ പുനർമൂല്യനിർണയഫലം വെബ്സൈറ്റിൽ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |